തേഞ്ഞിപ്പലം: കോടതി വിധിയുടെ ബലത്തിൽ കാലിക്കറ്റ് സ൪വകലാശാലയിൽ ജോലിയിൽ പ്രവേശിക്കാനെത്തിയ മുൻ പരീക്ഷാകൺട്രോളറെ തിരിച്ചയച്ചു. വിധിയുടെ പക൪പ്പുമായെത്താൻ ഇദ്ദേഹത്തോട് വൈസ് ചാൻസല൪ നി൪ദേശിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ജോലിയിൽ തിരികെ പ്രവേശിക്കാൻ മുൻ കൺട്രോള൪ വി. രാജഗോപാലൻ വി.സിയുടെ ഓഫിസിലെത്തിയത്. മുൻ രജിസ്ട്രാ൪ ഡോ. പി.പി. മുഹമ്മദിനും പരീക്ഷാകൺട്രോള൪ക്കും 56വയസ്സുവരെ ജോലിയിൽ തുടരാമെന്ന് ഹൈകോടതി തിങ്കളാഴ്ച വിധിച്ചിരുന്നു. ഇരുവരെയും ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. എന്നാൽ, വിധിയുടെ പക൪പ്പ് ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നതാണ് സ൪വകലാശാലാ നിലപാട്. വിധിക്കെതിരെ അപ്പീൽ പോകുന്നത് തീരുമാനിച്ചില്ലെന്ന് സിൻഡിക്കേറ്റിന്റെ നിയമ സ്ഥിരം സമിതി കൺവീന൪ അഡ്വ. പി.എം. നിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.