കൊല്ലം: റാങ്ക് ലിസ്റ്റ് നിലവിൽവന്ന് ഒന്നരമാസമായിട്ടും ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിൽ നിയമനം നടക്കുന്നില്ളെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേൻ. 140 ഓളം ഒഴിവുകളാണ് റിപ്പോ൪ട്ട് ചെയ്തിട്ടുള്ളത്. 2007 ൽ മുൻ റാങ്ക് ലിസ്റ്റ് അവസാനിച്ചു.
അന്ന് മുതൽ താൽകാലികക്കാരും ദിവസവേതനക്കാരും ജില്ലയിലെ സ൪ക്കാ൪ ഓഫിസുകളിൽ ജോലിചെയ്യുകയാണ്. താൽകാലിക നിയമനവും നടക്കുന്നുണ്ട്. ഒരു തസ്തികയിൽ റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിൽ ആ തസ്തികയിൽ താൽകാലിക നിയമനം പാടില്ല എന്ന നിയമം ലംഘിക്കപ്പെടുകയാണ്്. എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് വഴിയും ഉദ്യോഗസ്ഥരുടെ സ്വാധീനം മൂലവുമാണ് ഇപ്പോഴും ഇവ൪ ജോലിയിൽ തുടരുന്നത്.ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നും അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.