എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് നേരെ കൈയേറ്റ ശ്രമം

കൊണ്ടോട്ടി: ഇ.എം.ഇ.എ കോളജിൽ എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സമീ൪ ആലപ്പുഴക്കു നേരെ എം.എസ്.എഫ് പ്രവ൪ത്തകരുടെ കൈയേറ്റ ശ്രമം. എസ്.ഐ.ഒ കോളജ് യൂനിറ്റ് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ കൂവിവിളിച്ചത്തെിയവരാണ് കൈയേറ്റത്തിന് മുതി൪ന്നത്. സ്ഥലത്തുണ്ടായിരുന്ന എസ്.ഐ.ഒ പ്രവ൪ത്തക൪ ചെറുത്തതോടെ എം.എസ്.എഫുകാ൪ പിരിഞ്ഞുപോവുകയായിരുന്നു. ഹീന ശ്രമങ്ങൾകൊണ്ട് കാമ്പസുകളിൽ എസ്.ഐ.ഒവിൻെറ മുന്നേറ്റങ്ങളെ തക൪ക്കാമെന്നത് വ്യാമോഹമാണെന്നും ഇത്തരം ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്നും ജില്ലാ പ്രസിഡൻറ് ജസീം പുറത്തൂ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.