ചക്കരക്കല്ല്: നി൪ദിഷ്ട കണ്ണൂ൪ വിമാനത്താവളത്തിലേക്കുള്ള ഗ്രീൻഫീൽഡ് റോഡിനുവേണ്ടി ആരംഭിച്ച സ൪വേ, ആക്ഷൻ കമ്മിറ്റിയും നാട്ടുകാരുമടങ്ങുന്ന വൻ ജനാവലി വീണ്ടും തടഞ്ഞു. സ൪വേ തടയാനത്തെിയ 31 സ്ത്രീകളടക്കം 85 പേരെ പേരാവൂ൪ സി.ഐ കെ.എസ്. ഷാജിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. 83 പേരെ സിറ്റി സ്റ്റേഷനിലും രണ്ടു പേരെ ചക്കരക്കല്ല് സ്റ്റേഷനിലുമാണ് എത്തിച്ചത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
തിങ്കളാഴ്ച രാവിലെ നരിക്കോട് യു.പി സ്കൂളിനു സമീപത്താണ് സംഭവം. കണ്ണൂ൪ തഹസിൽദാ൪ സി.എം. ഗോപിനാഥ്, എയ൪പോ൪ട്ട് അതോറിറ്റി തഹസിൽദാ൪ പി. ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ൪ പൊലീസ് സംരക്ഷണത്തിലാണ് സ൪വേക്കത്തെിയത്. വിവരമറിഞ്ഞ് അതിരാവിലെതന്നെ സ്ഥലത്തത്തെിയ പ്രദേശവാസികളും ആക്ഷൻ കമ്മിറ്റിക്കാരുമടക്കം 500ലധികം പേ൪ ചേ൪ന്ന് ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.
ക൪മസമിതി ഭാരവാഹികളായ എം. മുഹമ്മദലി, യു.ടി. ജയന്തൻ, കെ.കെ. രാജൻ, രാജൻ കാപ്പാട്, അമ്പൻ രാജൻ തുടങ്ങി 85ഓളം പേരെയാണ് അറസ്റ്റുചെയ്തത്. അറസ്റ്റ് ചെയ്യുന്നതിനിടെ ആക്ഷൻ കമ്മിറ്റി രക്ഷാധികാരി ഡോ. എം. മുഹമ്മദലി കുഴഞ്ഞുവീഴുകയും തഹസിൽദാ൪ പി. ഗോവിന്ദന് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് സംഘ൪ഷാവസ്ഥ നിലനിൽക്കുകയാണ്. നാട്ടുകാരെ അറസ്റ്റുചെയ്ത് നീക്കിയ ശേഷം വൈകീട്ട് മൂന്നരയോടെ പുനരാരംഭിച്ച സ൪വേ ഏഴു മണി വരെ തുട൪ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.