പ്ളസ്ടു സേ പരീക്ഷാഫലം വൈകുന്നു; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

മാനന്തവാടി: പ്ളസ്ടു സേ പരീക്ഷാഫലം വൈകുന്നത് മൂലം വിദ്യാ൪ഥികളുടെ ഉപരിപഠന സാധ്യത മങ്ങുന്നു.
ജൂൺ 18 മുതൽ  21 വരെ നടന്ന സേ പരീക്ഷയുടെ ഫലം ജൂലൈ നാലിന് പ്രസിദ്ധീകരിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. ജൂലൈ നാല് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഫലം പുറത്തുവന്നിട്ടില്ല. ഫലം എന്ന് വരുമെന്ന് അധികൃത൪ പറയുന്നുമില്ല. കോളജുകളിൽ ഡിഗ്രി പ്രവേശ നടപടികൾ ഏറക്കുറെ പൂ൪ത്തിയായിക്കഴിഞ്ഞു. ഫലം ഇനിയും വൈകിയാൽ സേ പരീക്ഷയെഴുതിയ നൂറുകണക്കിന് വിദ്യാ൪ഥികളുടെ ഭാവി ഇരുളടയും. മാ൪ച്ചിൽ നടന്ന സേ പരീക്ഷയുടെ ഫലം മേയ് 15ന് പ്രസിദ്ധീകരിച്ചിരുന്നു. കാലതാമസമില്ലാതെയായിരുന്നു പ്രസിദ്ധീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.