മഴയുത്സവം: മഡ് ഫുട്ബാള്‍ 11ന്

മാനന്തവാടി: വയനാട് ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ടൂറിസം ഓ൪ഗനൈസേഷനും  നടത്തുന്ന സ്പ്ളാഷ് മഴയുത്സവത്തിൻെറ ഭാഗമായി മാനന്തവാടി താലൂക്ക്തല  മഡ്ഫുട്ബാൾ മത്സരം ഈ മാസം 11ന് രാവിലെ ഒമ്പതുമുതൽ പനമരം ആര്യന്നൂ൪ വയലിൽ നടക്കുമെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. പനമരം റാസ്പ് ക്ളബാണ് സംഘാടക൪. വിജയികൾക്ക് പ്രൈസ് മണിയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും നൽകും. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവ൪ ചൊവ്വാഴ്ചക്ക് മുമ്പ് 9388224192 എന്നനമ്പറിൽ രജിസ്റ്റ൪ ചെയ്യണം. മേളയുടെ നടത്തിപ്പിന്  സംഘാടക സമിതി രൂപവത്കരിച്ചു.
സംഘാടക സമിതി ഭാരവാഹികളായ പി.കെ. അസ്മത്ത്, മുജീബുറഹ്മാൻ, സി.എച്ച്. നവാസ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.