ആറന്മുള ജലമേള: സേവാസംഘത്തിന്‍െറ അംഗീകാരമില്ലാത്ത പള്ളിയോടങ്ങളെ പങ്കെടുപ്പിക്കില്ല

പത്തനംതിട്ട: പള്ളിയോടസേവാസംഘത്തിൻെറ അംഗീകാരമില്ലാത്ത പള്ളിയോടങ്ങളെ ജലമേളയിൽ പങ്കെടുപ്പിക്കില്ളെന്ന് അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് എച്ച്.സലിം രാജിൻെറ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. സെപ്റ്റംബ൪ രണ്ടിന് നടക്കുന്ന ആറന്മുള ഉത്രട്ടാതി ജലമേളയോടനുബന്ധിച്ച് കലക്ടറേറ്റിൽ നടന്ന ആലോചനായോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പള്ളിയോടസേവാസംഘത്തിൻെ റ അനുമതിയില്ലാതെ വള്ളസദ്യ നടത്താൻ അനുവദിക്കില്ല. സെപ്റ്റംബ൪ എട്ടിനാണ് അഷ്ടമിരോഹിണി വള്ളസദ്യ. ജലമേളയിൽ 48 പള്ളിയോടങ്ങൾ പങ്കെടുക്കും. ജൂലൈ 30 മുതൽ ഒക്ടോബ൪ രണ്ടുവരെയാണ് വള്ളസദ്യകൾ.  ഇറിഗേഷൻ വകുപ്പ് വാട്ട൪ സ്റ്റേഡിയത്തിലെ മണൽപ്പുറ്റ് നീക്കം ചെയ്യാൻ നടപടി ആരംഭിച്ചു.  ക്ഷേത്രക്കടവിൽ വള്ളസദ്യക്കത്തെുന്ന പള്ളിയോടങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏ൪പ്പെടുത്തും.
 പമ്പാനദിയിലെ ജലവിതാനം കുറയുന്ന പക്ഷം മണിയാ൪ ഡാമിൽ നിന്ന് യഥാസമയം വെള്ളം തുറുവിടാൻ ക്രമീകരണം ഏ൪പ്പെടുത്തും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിൻെറ നേതൃത്വത്തിൽ സത്രം പവിലിയൻ നി൪മാണവും സത്രത്തിൻെറ അറ്റകുറ്റപ്പണിും പൂ൪ത്തിയാക്കും.  പൊതുമരാമത്ത് നിരത്തുവിഭാഗം ആറന്മുളയിലേക്കുള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണി സമയബന്ധിതമായി പൂ൪ത്തിയാക്കും. സത്രം പവിലിയൻെറയും സത്രത്തിലെയും താൽക്കാലിക വൈദ്യുതി ജോലികൾ പരിശോധിച്ച് സാക്ഷ്യപത്രം നൽകാൻ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനെ ചുമതലപ്പെടുത്തി. കെ.എസ്.ഇ.ബി സെപ്റ്റംബ൪ ഒന്ന്, രണ്ട് തീയതികളിൽ ആറന്മുളയിലും പരിസരപ്രദേശങ്ങളിലും മുടക്കം കൂടാതെ വൈദ്യുതി വിതരണം ഉറപ്പാക്കും. പൊലീസ് വകുപ്പിൻെറ നേതൃത്വത്തിൽ  ക്ഷേത്രപരിസരത്തും ആറന്മുളയിലും ആവശ്യമായ പൊലീസിനെ നിയോഗിക്കും. അഞ്ഞൂറോളം പൊലീസുദ്യോഗസ്ഥരെയാണ് ജലമേള ദിവസം ഡ്യൂട്ടിക്ക് നിയോഗിക്കുക.  സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ക്ളോസ്ഡ് സ൪ക്യൂട്ട് ടി.വികൾ സ്ഥാപിക്കും.
കെ.എസ്.ആ൪.ടി.സി ജലമേള ദിവസവും അഷ്ടമിരോഹിണി വള്ളസദ്യ ദിവസവും ആവശ്യമായ ബസ് സ൪വീസുകൾ ഏ൪പ്പെടുത്തും. ഫയ൪ ഫോഴ്സ് അഷ്ടമിരോഹിണി വള്ളസദ്യക്കും ജലമേളക്കും ആവശ്യമായ ക്രമീകരണങ്ങൾ ഏ൪പ്പെടത്തും. ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തിൽ ആംബുലൻസുകൾ ഉൾപ്പെടെ ക്രമീകരണങ്ങൾ ഏ൪പ്പെടുത്തും. സഞ്ചരിക്കുന്ന മൊബൈൽ ക്ളിനിക്കിൻെറ സേവനം  ഉണ്ടാകും. എക്സൈസ് വകുപ്പിൻെറ നേതൃത്വത്തിൽ വ്യാജമദ്യത്തിൻെറ  ഉപയോഗം ക൪ശനമായി നിയന്ത്രിക്കുകയും റെയ്ഡുകൾ നടത്തുകയും ചെയ്യും. ഡി.ടി.പി.സി ജലമേളയിലെ ഇരു ബാച്ചിലെയും മത്സരവിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാ൪ക്ക് സമ്മാനത്തുകകൾ നൽകും.
ടൂറിസ്റ്റുകളുടെ സൗകര്യാ൪ഥം ജലമേള ദിവസം ആറന്മുളയിൽ താൽക്കാലിക ഇൻഫ൪മേഷൻ സെൻറ൪ ആരംഭിക്കും. വാട്ട൪ അതോറിറ്റി ആറന്മുളയിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം ഉറപ്പുവരുത്താൻ  നടപടി സ്വീകരിക്കും.
മല്ലപ്പുഴശേരി പമ്പ് ഹൗസിൽ സ്റ്റാൻറ്് ബൈയായി ഒരു മോട്ടോ൪ കൂടി ഈ സമയത്ത് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന്  അഡ്വ. കെ.ശിവദാസൻ നായ൪ എം.എൽ.എ നി൪ദേശിച്ചു. വള്ളസദ്യയോടനുബന്ധിച്ച് ഉണ്ടാകുന്ന ആഹാരാവശിഷ്ടങ്ങൾ അതത് കോൺട്രാക്ട൪മാരുടെ ചുമതലയിൽ അന്നുതന്നെ നീക്കം ചെയ്ത് സംസ്കരിക്കണം. ഇക്കാര്യത്തിൽ പള്ളിയോട സേവാസംഘവും ദേവസ്വം ബോ൪ഡും ശ്രദ്ധപതിപ്പിക്കണമെന്ന് എ.ഡി.എം നി൪ദേശിച്ചു.  
വാട്ട൪ സ്റ്റേഡിയത്തിലെ ജലനിരപ്പ് ക്രമീകരിക്കാൻ  ജില്ലാതലത്തിൽ എ.ഡി.എം കൺവീനറായി വിദഗ്ധസമിതി രൂപവത്കരിച്ചു.
വിദഗ്ധസമിതിയുടെ യോഗം ആഗസ്റ്റ്15ഓടെ  ചേരും.  വിവിധ വകുപ്പുകളുടെ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കാൻ  അടൂ൪ ആ൪.ഡി.ഒയെ കോ ഓഡിനേറ്ററായും കോഴഞ്ചേരി തഹസിൽദാരെ ജോയൻറ്് കോ ഓഡിനേറ്ററായും യോഗം ചുമതലപ്പെടുത്തി.  
യോഗത്തിൽ അഡ്വ.കെ.ശിവദാസൻ നായ൪ എം.എൽ.എ, അടൂ൪ ആ൪.ഡി.ഒ. വി.ആ൪.വിനോദ്, ഡിവൈ.എസ.്പി പി.രഘുവരൻ നായ൪, ജില്ലാ പഞ്ചായത്ത് അംഗം ആ൪.അജയകുമാ൪, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറുമാരായ അന്നപൂ൪ണാദേവി, സ്റ്റെല്ല തോമസ്, പഞ്ചായത്ത് പ്രസിഡൻറുമാ൪, പള്ളിയോട സേവാസംഘം  പ്രസിഡൻറ് കെ.വി.സാംബദേവൻ, സെക്രട്ടറി രതീഷ് ആ൪.മോഹൻ, ട്രഷറ൪ പി.മോഹനചന്ദ്രൻ, ജില്ലാതല ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.