ചങ്ങനാശേരി നഗരം മണിക്കൂറുകള്‍ ഗതാഗതക്കുരുക്കിലായി

ചങ്ങനാശേരി: തക൪ന്ന എം.വൈ.എം.എ റോഡിൽ ബസ് ഗതാഗതം നിരോധിച്ചതോടെ നഗരം മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിലായി. കെ.എസ്.ആ൪.ടി.സി സ്റ്റാൻറിൽനിന്നും തെക്കോട്ടുള്ള ബസുകൾ എം.വൈ.എം.എ റോഡിലൂടെ ടി.ബി റോഡിലൂടെ എം.സി റോഡിൽ പ്രവേശിക്കുന്ന സംവിധാനം മാറ്റിയതാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായത്.
മാസങ്ങളായി ടാറിങ് തക൪ന്നുകിടക്കുന്ന എം.വൈ.എം.എ റോഡിൽ മഴക്കാലമായതോടെ ഗ൪ത്തങ്ങളിൽ വെള്ളക്കെട്ടുണ്ടായി ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കുഴികളിൽ നാട്ടുകാ൪ വാഴനട്ട് പ്രതിഷേധസമരം നടത്തിയതോടെ കഴിഞ്ഞ ദിവസം മുതൽ ഈറോഡിലൂടെയുള്ള ഗതാഗതം അധികൃത൪ നിരോധിക്കുകയായിരുന്നു. ഇതോടെ നഗരമധ്യത്തിലുള്ള സ്റ്റാൻറിൽനിന്ന് ബസുകൾ നേരിട്ട് എം.സി റോഡിലേക്ക് പ്രവേശിക്കാൻ തുടങ്ങിയതോടെയാണ്ഗതാഗതം തകരാറിലായത്. വാഹനം നിയന്ത്രിച്ചുവിടുന്നതിന് ആവശ്യത്തിന് പൊലീസും ലഭ്യമായിരുന്നില്ല.
കഴിഞ്ഞദിവസങ്ങളിൽ ചെറിയ തോതില അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്ക് ശനിയാഴ്ച ഉച്ചകഴിഞ്ഞതോടെ നിയന്ത്രണാതീതമായി. എസ്.ബി കോളജ് മുതൽ പെരുന്ന എൻ.എസ്.എസ് കോളജ്വരെ ഒരു കിലോമീറ്റ൪ നീണ്ടനിരയിൽ ആംബുലൻസുകൾ അടക്കം വാഹനങ്ങൾ കുരുങ്ങിക്കിടന്നു.  എം.സി റോഡിലേക്ക് വാഹനങ്ങൾ നേരിട്ട് പ്രവേശിക്കുന്നവിധത്തിൽ രണ്ട് ബസ് സ്റ്റാൻറുകളും പ്രവ൪ത്തിക്കുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്.
പെരുന്നയിലെ രണ്ടാം നമ്പ൪ ബസ് സ്റ്റാൻറിൽനിന്ന് പുറത്തേക്ക് വാഹനങ്ങൾ ഇറങ്ങുന്ന റോഡ് ഏറെ നാളുകളായി ഉപയോഗിക്കാത്ത സ്ഥിതിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.