അമ്പലപ്പുഴ, പുറക്കാട് തീരങ്ങളില്‍ വീണ്ടും കടലാക്രമണം

അമ്പലപ്പുഴ: പുറക്കാട്, അമ്പലപ്പുഴ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായി. രണ്ടാഴ്ചക്കുശേഷമാണ് കടലാക്രമണം വീണ്ടും ശക്തിപ്രാപിച്ചത്. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് 14ാം വാ൪ഡ് കോമന ഭാഗത്തെ 11  വീടുകളിൽ വെള്ളം കയറി. ഇവിടെയുള്ളവരെ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഹയ൪സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കടൽഭിത്തിയോട് ചേ൪ന്ന സൂനാമി വീടുകളിലുള്ളവരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. ദുരിതാശ്വാസ ക്യാമ്പിൽ അമ്പതോളം പേ൪ എത്തിയിട്ടുണ്ട്. മറ്റുവീടുകളിൽ വെള്ളം കയറുമെന്ന് കണ്ട് പലരും ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരുന്നു.
അമ്പലപ്പുഴ തെക്ക് കോമന, അഞ്ചാലുകാവ് തീരങ്ങളിലാണ് കടൽഭിത്തി കവിഞ്ഞ് തിരമാലകൾ ഇരച്ചുകയറുന്നത്. തീരദേശറോഡ് വെള്ളത്തിലായി. പുറക്കാട് മുതൽ കാക്കാഴം, നീ൪ക്കുന്നം, മാധവമുക്ക് തീരപ്രദേശം വരെ കടലാക്രമണം ശക്തമാണ്. കടൽഭിത്തിയില്ലാത്ത പുറക്കാട് പഞ്ചായത്തിലെ ഒന്ന്, 17, 18 വാ൪ഡുകളിലും അമ്പലപ്പുഴ തെക്കുപഞ്ചായത്തിലെ ഒന്ന്, 14, 15 വാ൪ഡുകളിലും കടലാക്രമണം നാശംവിതച്ചു. കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിൽ തീരം കടലെടുക്കുകയാണ്.
നിലവിലെ കടൽഭിത്തിയുടെ മുകളിൽ കല്ലുകൾ നിരത്തി ഉയരം കൂട്ടണമെന്ന് തീരവാസികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.