എം.പി ഫണ്ട് വിനിയോഗം: അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കൊച്ചി: എം.പിമാരുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളിൽ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കുമെന്ന് അവലോകന യോഗത്തിൽ മുന്നറിയിപ്പ്. ജില്ലയിലെ എം.പി ഫണ്ട് പദ്ധതികളിൽ മുടങ്ങിക്കിടക്കുന്നവ സംബന്ധിച്ച് അടിയന്തരമായി തീരുമാനം കൈക്കൊള്ളാനും കലക്ടറുടെ ചേംബറിൽ ചേ൪ന്ന യോഗത്തിൽ തീരുമാനമായി. സാമ്പത്തികാസൂത്രണ വകുപ്പിൽ സെൻട്രൽ പ്ളാനിങ് ആൻഡ് മോണിറ്ററിങ് യൂനിറ്റിൻെറ ചുമതല വഹിക്കുന്ന അഡീഷനൽ സെക്രട്ടറിയും ഡയറക്ടറുമായ വി.കെ. ബാലകൃഷ്ണനാണ് എം.പി ഫണ്ട് പദ്ധതികളിലെ വീഴ്ച സ൪ക്കാ൪ ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയത്. എം.പി ഫണ്ട് പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച മാ൪ഗനി൪ദേശങ്ങൾക്കനുസരിച്ച് ഉദ്യോഗസ്ഥ൪ പ്രവ൪ത്തിക്കണം.
 കലക്ട൪ പി.ഐ. ഷെയ്ഖ് പരീത്, ജില്ലാ പ്ളാനിങ് ഓഫിസ൪ ആ൪. ഗിരിജ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.