ആലുവയിലെ തട്ടിപ്പിന് പിന്നിലും പഞ്ചാബികള്‍

ആലുവ: എ.ടി.എം തട്ടിപ്പുകേസിൽ കൊല്ലത്ത് പിടിയിലായ പഞ്ചാബികൾ തന്നെയാണ് ആലുവയിലെയും എ.ടി.എം തട്ടിപ്പിന് പിന്നിലെന്ന് പൊലീസ്. റിമാൻഡിൽ കഴിയുന്ന പഞ്ചാബ്-ലുധിയാന സ്വദേശികളായ  അഷീഷ് അറോറ (28), സുമിത് കുമാ൪ അറോറ (28), സണ്ണി ഗുപ്ത (27), രമൺദീപ് സിങ് (30) എന്നിവരെ ആലുവ പൊലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. എ.ടി.എമ്മിൽ നിന്ന് 1,65,000 രൂപ നഷ്ടപ്പെട്ടതായി ഫെഡറൽ ബാങ്ക് അധികൃത൪ റൂറൽ എസ്.പിക്ക് കൊടുത്ത പരാതിയെ തുട൪ന്നാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. ആലുവ സി.ഐ ജയകൃഷ്ണനാണ് അന്വേഷണം നടത്തുന്നത്. സമാന കേസിൽ കൊല്ലം പൊലീസ് പിടികൂടിയ പ്രതികൾ ആലുവയിലെ കേസിലും ഉൾപ്പെട്ടിട്ടുണ്ടാകുമെന്ന സംശയത്തിൻെറ അടിസ്ഥാനത്തിൽ ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ സമ൪പ്പിച്ചിരുന്നു.
അതിൻെറ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് പ്രതികളെ ആലുവ പൊലീസിന് വിട്ടുകിട്ടിയത്. പഞ്ചാബിൽ വ്യാജ എ.ടി.എം കാ൪ഡ് നി൪മിച്ച് തട്ടിപ്പ് നടത്തുന്ന റാക്കറ്റിലെ കണ്ണികളാണെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പഞ്ചാബ് പൊലീസിൻെറ പിടിയിലായിട്ടുള്ള സുമിത് ഗുപ്തയാണ് റാക്കറ്റിലെ പ്രധാനി. അയാളിൽ നിന്ന് അഞ്ഞൂറോളം വ്യാജ എ.ടി.എം കാ൪ഡുകളും കണ്ടത്തെിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തിട്ടുള്ള പ്രതികളെ കൂടുതൽ തെളിവെടുപ്പിനുശേഷം തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.