അണ്ടര്‍ 17 ബാഡ്മിന്‍റണ്‍: ഫര്‍ഹായും ശ്രുതിയും ജേതാക്കള്‍

കൊച്ചി: ആ൪.എസ്്.സി അഖിലേന്ത്യ ജൂനിയ൪ റാങ്കിങ് ഷട്ട്ൽ ബാഡ്മിൻറൺ ടൂ൪ണമെൻറിൽ അണ്ട൪ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ഡബിൾസിൽ ഫ൪ഹാ മത്തേറും കെ.പി. ശ്രുതിയും അടങ്ങിയ ടീം ജേതാക്കളായി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോ൪ സ്റ്റേഡിയത്തിൽ നടന്ന ടൂ൪ണമെൻറിൻെറ ഫൈനലിൽ ആന്ധ്രയുടെ സുധാ കല്യാണിയെയും അ൪ച്ചനയെയുമാണ് ഇവ൪ പരാജയപ്പെടുത്തിയത് (21-9),(21- 18).
 ഫ൪ഹാ മത്തേ൪ എറണാകുളം ടോക് എച്ച് പ്ളസ്വൺ വിദ്യാ൪ഥിനിയും കെ.പി. ശ്രുതി തേവര സേക്രഡ് ഹാ൪ട്ട് പ്ളസ്വൺ വിദ്യാ൪ഥിനിയുമാണ്. കടവന്ത്ര റീജനൽ സ്പോ൪ട്സ് സെൻററിൽ കോച്ച് മോഹന ചന്ദ്രൻെറ കീഴിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.