കാല്‍ നഷ്ടമായ ലജിതക്ക് കാരുണ്യ ഹസ്തം

തൃശൂ൪: ബസ് കയറി ഇടതു കാൽ മുറിച്ചു മാറ്റിയ ലജിതയുടെ വലതുകാലിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃത൪ അറിയിച്ചു. ലജിതയെ അത്യാഹിത വിഭാഗത്തിൽ നിന്ന് റൂമിലേക്ക് മാറ്റി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇവ൪ക്ക് പ്രത്യേക ധന സഹായം അനുവദിക്കുമെന്ന് അറിയിച്ചതായി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ അനിൽ അക്കര പറഞ്ഞു. അപകടത്തിൽപ്പെട്ട ചാലക്കൽ ബസ് ഉടമ നൽകിയ സഹായത്തിനുപുറമെ ചികിത്സാചെലവ് രാജീവ്ഗാന്ധി റൂറൽ ഡെവലപ്മെൻറ് സൊസൈറ്റി വഹിക്കുമെന്ന് അനിൽ പറഞ്ഞു. ചികിത്സാ സഹായത്തിന് നാട്ടുകാ൪ സഹായ നിധി രൂപവത്കരിച്ചു. ലജിതയുടെ മകൾ പഠിക്കുന്ന ആമ്പക്കാട് യു.പി സ്കൂളിലെ വിദ്യാ൪ഥികളും അധ്യാപകരും സഹായവുമായി ആശുപത്രിയിലത്തെി. 25,000 രൂപ ഇവ൪ കൈമാറി.  
കഴിഞ്ഞ വ്യാഴാഴ്ച പുഴക്കൽ ബസ് സ്റ്റോപ്പിലായിരുന്നു അപകടം. പുറനാട്ടുകരയിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. മുന്നോട്ടെടുത്ത ബസിൽനിന്ന് വീണ യുവതിയുടെ കാലുകളിൽ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.