ഫോട്ടോഗ്രാഫര്‍ക്കുനേരെ ആക്രമണം; രണ്ടുപേര്‍ പിടിയില്‍

കുന്നംകുളം: സദാചാര പൊലീസ് ചമഞ്ഞ് ഫോട്ടോഗ്രാഫറെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ചൊവ്വന്നൂ൪ കല്ലഴിക്കുന്ന് കടുവിൽവീട്ടിൽ നിഖിൽ (24), കൊട്ടേക്കാട്ടിൽ അനിൽകുമാ൪ (37) എന്നിവരെയാണ് എസ്.ഐ എം.കെ. ഷാജി അറസ്റ്റ് ചെയ്തത്. ഇവ൪ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
ഫോട്ടോഗ്രഫറായ കൊണ്ടോട്ടി സ്വദേശി ബിജു ഇബ്രാഹിമിനെ കഴിഞ്ഞ ബുധനാഴ്ചയാണ് കല്ലഴിക്കുന്നിൽ സംഘം ആക്രമിച്ചത്. പ്രകൃതിയുടെയും മഴയുടെയും പശ്ചാത്തലവും കാമറയിൽ പക൪ത്തി ആൽബം തയാറാക്കാനാണ് കല്ലഴിക്കുന്നിലെ ഹരിമടക്കുന്നിനുസമീപം ബിജു, സുഹൃത്തായ നെന്മാറ സ്വദേശി പ്രദീപുമൊത്ത് എത്തിയത്. പിന്നീട് സമീപത്തെ വീടിൻെറ വരാന്തയിൽ മഴയുടെ പശ്ചാത്തലത്തിൽ ഇരുന്ന രണ്ടരവയസ്സുള്ള കുട്ടിയുടെ ചിത്രമെടുക്കുമ്പോഴാണ് സദാചാര പൊലീസ് ചമഞ്ഞത്തെിയ യുവാക്കൾ ബിജുവിനെ ക്രൂരമായി മ൪ദിച്ചത്. കുഞ്ഞിൻെറ കുടുംബാംഗങ്ങളുടെ അനുവാദത്തോടെയാണ് ഫോട്ടോ എടുത്തത്. തിരിച്ചറിയൽ കാ൪ഡ് കാട്ടിക്കൊടുത്തെങ്കിലും കാ൪ഡ് വലിച്ചുകീറിയായിരുന്നു ആക്രമണം. പരിക്കേറ്റ ബിജു ചാവക്കാട് താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്. കല്ലഴിക്കുന്നിൽ ഫോട്ടോയെടുക്കാൻ എത്തുന്ന നവദമ്പതികൾ ഉൾപ്പെടെയുള്ളവ൪ക്കുനേരെ മുമ്പും ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.