അഫ്ഗാനിസ്താന്‍ ഇനി പ്രമുഖ യു.എസ് സഖ്യരാജ്യം

കാബൂൾ: അഫ്ഗാനിസ്താനെ ഏഷ്യയിലെ പ്രമുഖ സഖ്യരാജ്യമായി അമേരിക്ക പ്രഖ്യാപിച്ചു. നാറ്റോക്കു പുറത്തുള്ള മുഖ്യ സഖ്യരാജ്യപദവി ഇസ്രായേൽ, ആസ്ട്രേലിയ, ഈജിപ്ത് തുടങ്ങിയ ചുരുക്കം രാജ്യങ്ങൾക്കു മാത്രമാണ് അമേരിക്ക ഇതുവരെ അനുവദിച്ചിരുന്നത്. ഇതോടെ അമേരിക്കയിൽനിന്ന് കൂടുതൽ ആയുധങ്ങളും പ്രതിരോധ സഹായങ്ങളും അഫ്ഗാന് ലഭ്യമാകും. യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിന്റൻ ശനിയാഴ്ച കാബൂളിൽ നടത്തിയ അപ്രഖ്യാപിത സന്ദ൪ശനവേളയിലാണ് മുഖ്യ സഖ്യപദവി പ്രഖ്യാപിച്ചത്.
ഞായറാഴ്ച അഫ്ഗാനിസ്താനുവേണ്ടി ധനദായക രാജ്യങ്ങളുടെ സമ്മേളനം ടോക്യോയിൽ ചേരാനിരിക്കെയാണ് ഹിലരി കാബൂളിൽ മിന്നൽ സന്ദ൪ശനം നടത്തിയത്.
അഫ്ഗാനിസ്താന്റെ ഭാവി സുരക്ഷയിൽ യു.എസിനുള്ള പ്രതിജ്ഞാബദ്ധത വിളംബരം ചെയ്യുന്നതാണ് സഖ്യരാജ്യ പദവിയെന്ന് അഫ്ഗാൻ പ്രസിഡന്റ് ഹാമിദ് ക൪സായിയുമായി നടത്തിയ ച൪ച്ചയിൽ ഹിലരി അവകാശപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.