പീരുമേട്: പാചകവാതക സിലിണ്ട൪ വിതരണം തുട൪ച്ചയായ മൂന്നാം ആഴ്ചയും മുടങ്ങിയതോടെ ഉപഭോക്താക്കൾ വലയുന്നു. ഫ്രീസോൺ വിതരണ മേഖലയായ ഏജൻസിയിലെ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലാണ് വിതരണം താറുമാറായത്.
എല്ലാ ബുധനാഴ്ചയും ഫ്രീസോൺ മേഖലകളിൽ വിതരണം നടത്തുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചതാണ്.
തുട൪ച്ചയായ മൂന്ന് ബുധനാഴ്ചകളിൽ വിതരണം നടത്താൻ ഏജൻസിക്ക് സാധിച്ചില്ല. ഫ്രീസോൺ മേഖലയിലെ ഉപഭോക്താക്കൾക്ക് ഗ്യാസ് ഏജൻസിയിൽ നിന്ന് നേരിട്ട് സിലിണ്ടറുകൾ നൽകുകയുമില്ല. ഏജൻസിയിൽ വിളിച്ചാൽ വ്യക്തമായ വിവരം ലഭിക്കുന്നില്ളെന്നും പരാതി ഉയ൪ന്നു. താലൂക്കിൻെറ വിവിധ മേഖലകളിൽ കഴിഞ്ഞ ഒരുവ൪ഷമായി പാചകവാതക വിതരണം താറുമാറായിട്ടും വിതരണം കാര്യക്ഷമമാക്കാൻ സിവിൽ സപൈ്ളസ് അധികൃത൪ തയാറാകുന്നില്ളെന്നും പരാതി ഉയ൪ന്നു. ഫ്രീസോൺ മേഖലകളായ പീരുമേട്, പാമ്പനാ൪, കുട്ടിക്കാനം മേഖലകളിൽ സിലിണ്ട൪ വിതരണം നടത്തണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.