കുട്ടിക്കാനത്തെ ബൈക്കപകടം വാഹനം കണ്ടത്തൊനായില്ല

പീരുമേട്:  കുട്ടിക്കാനത്തിന് സമീപം അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികരായ  യുവതിയും യുവാവും മരിച്ച സംഭവത്തിൽ വാഹനം കണ്ടത്തൊനായില്ല.
വാഴൂ൪ സ്വദേശി പ്രിൻസ് ബാബു, പാമ്പാടി വെള്ളൂ൪ സ്വദേശിനി അനുശ്രീ എന്നിവരാണ് മരിച്ചത്. പ്രിൻസിൻെറ തല തക൪ന്ന നിലയിലും അനുശ്രീയുടെ വയറിൻെറ ഒരുഭാഗം അട൪ന്നുമാറിയ നിലയിലുമായിരുന്നു. ഇവരുടെ ശരീരത്ത് മറ്റ് പരിക്കുകൾ ഉണ്ടായിരുന്നില്ല.  കുട്ടിക്കാനത്തുനിന്ന് വാഴൂരിലേക്ക് പോന്ന ബൈക്ക് എതി൪വശത്തേക്ക് തിരിഞ്ഞ നിലയിലായിരുന്നു.
ചെറിയ വാഹനം കയറിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോ൪ട്ടത്തിൽ കണ്ടത്തെിയിരുന്നു. മരിച്ച പ്രിൻസ് ബാബുവിൻെറ ശരീരത്ത് വാഹനം കയറിയതിൻെറ അടയാളവും കണ്ടത്തെിയിരുന്നു.
 റോഡിൽ കിടന്ന ബൈക്ക് യാത്രികരെ ഏതാനും മിനിറ്റുകൾക്കുശേഷം എത്തിയ കട്ടപ്പന സ്വദേശികളാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവ൪ നൽകിയ വിവരമനുസരിച്ച് പൊലീസ് ഉണ൪ന്ന് പ്രവ൪ത്തിച്ചിരുന്നെങ്കിൽ വാഹനം കണ്ടത്തൊൻ സാധിക്കുമായിരുന്നു. അപകടത്തിന് മിനിറ്റുകൾക്കുശേഷം തന്നെ പെരുവന്താനം, പീരുമേട്, വണ്ടിപ്പെരിയാ൪,കുമളി പൊലീസ് സ്റ്റേഷനുകളിൽ വാഹന പരിശോധന നടത്താനും സാധിച്ചില്ല. പെരുവന്താനം പൊലീസ് മാത്രമാണ് പരിശോധന നടത്തിയത്. ഈ സമയത്ത് കടന്നുപോയ സ്വകാര്യ-കെ.എസ്.ആ൪.ടി.സി ബസ് ഡ്രൈവ൪മാരിൽ നിന്ന് അമിതവേഗത്തിലും മറ്റും പോയ വാഹനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുമെന്നും നാട്ടുകാ൪ പറഞ്ഞു.
അപകടം നടന്നതിന് 10 കിലോമീറ്റ൪ താഴെ മാത്രം ദൂരമുള്ള പുല്ലുപാറയിൽ വനം വകുപ്പിനും ചെക്പോസ്റ്റുണ്ട്. ഇവിടെ വിവരം നൽകി വനം വകുപ്പിൻെറ സഹായത്തോടെ വാഹനപരിശോധന നടത്താനും സാധിച്ചില്ല. മുറിഞ്ഞപുഴയിൽ നിന്ന് കണയങ്കവയൽ വഴിയും കുട്ടിക്കാനത്ത് എത്തി കട്ടപ്പന റൂട്ടിലും പൊലീസ് പരിശോധനയില്ലാത്ത വഴിയിൽ സഞ്ചരിച്ചാലും കണ്ടത്തൊൻ സാധിക്കുകയില്ല. ദേശീയപാതയിൽ പട്രോളിങ് നടത്തുന്ന ഹൈവേ പൊലീസിൻെറ വാഹനവും പരിശോധനക്ക് ഉപയോഗിച്ചില്ല. അപകടം നടന്ന്  മിനിറ്റുകൾക്കകം പൊലീസിന് വിവരം ലഭിച്ചെങ്കിലും വിവിധ സ്ഥലങ്ങളിൽ വാഹനങ്ങൾ പരിശോധിക്കാൻ സാധിക്കാത്തത് വീഴ്ചയാണെന്നും ആരോപണമുയ൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.