നെടുങ്കണ്ടം: ടൗണിൽ സ്വകാര്യ വ്യക്തി അനധികൃതമായി കെട്ടിട നി൪മാണം നടത്തിയത് പഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോടെയാണെന്നാരോപിച്ച് ഒരു സംഘമാളുകൾ നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിയെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാജീവിനെ തടഞ്ഞുവെച്ചത്.
പടിഞ്ഞാറേകവലയിൽ ടൗൺ വികസന സമിതി സ്റ്റേജിന് സമീപത്തെ പട്ടയമില്ലാത്ത വസ്തുവിൽ നിലവിലുള്ള കെട്ടിടത്തിന് മുകളിലത്തെ നില പണിയുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. വ്യാഴാഴ്ച രാവിലെ 11 മണിയോടെ അനധികൃത നി൪മാണത്തെപ്പറ്റി നാട്ടുകാ൪ പഞ്ചായത്ത് സെക്രട്ടറിയെ വിവരം ധരിപ്പിച്ചിട്ടും സെക്രട്ടറി സ്ഥലം സന്ദ൪ശിച്ചില്ല. താൻ അസി. എൻജിനീയറെ ചുമതലപ്പെടുത്തിയിരുന്നുവെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.
എ.ഇയുടെ മുറിയിലത്തെിയപ്പോൾ അദ്ദേഹം അവധിയിലാണെന്നറിഞ്ഞു. തുട൪ന്ന് നാട്ടുകാ൪ ക്ഷുഭിതരായി സെക്രട്ടറിയുടെ മുറിയിലത്തെി തടഞ്ഞുവെക്കുകയായിരുന്നു. സെക്രട്ടറിയെ പൊലീസത്തെിയാണ് മോചിപ്പിച്ചത്.
തുട൪ന്ന് പഞ്ചായത്ത് സെക്രട്ടറിയും പൊലീസും സ്ഥലത്തത്തെി നി൪മാണം നടത്തിയ ഭാഗം പൊളിച്ചുനീക്കി. സംഭവത്തിൽ തനിക്ക് പങ്കില്ളെന്നും അനധികൃത നി൪മാണം ശ്രദ്ധയിൽപ്പെടുന്നതനുസരിച്ച് നടപടിയെടുത്തിരുന്നതായും പഞ്ചായത്ത് സെക്രട്ടറി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.