ആലപ്പുഴ: റോഡ് നി൪മാണത്തിന് കൊണ്ടുവന്ന മണ്ണ് മറിച്ചുകടത്താൻ കോൺട്രാക്ട൪മാ൪ ശ്രമിച്ചെന്നാരോപിച്ച് നാട്ടുകാ൪ ടിപ്പറും ജെ.സി.ബിയും തടഞ്ഞു. നഗരത്തിൽ പടിഞ്ഞാറുഭാഗത്ത് ഡച്ച് സ്ക്വയ൪ - കൊച്ചുകടപ്പാലം റോഡിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ഇവിടെ ദിവസങ്ങൾക്ക് മുമ്പാണ് റോഡ് പുതുക്കിനി൪മിച്ചത്. എന്നാൽ, ജപ്പാൻ കുടിവെള്ള പൈപ്പിടാൻ റോഡിന് നടുവിൽ വീണ്ടും കുത്തിപ്പൊളിച്ചു. പൈപ്പിടൽ പൂ൪ത്തിയായ ഭാഗത്ത് റോഡ് നി൪മാണത്തിന് കരാറുകാരൻ മണ്ണ് ഇറക്കിയിരുന്നു. പൊളിച്ച ഭാഗം മാത്രം നന്നാക്കിക്കൊടുക്കാമെന്നാണ് കരാറിലെ വ്യവസ്ഥ. വ്യാഴാഴ്ച രാവിലെ ഇറക്കിയ മണ്ണ് ടിപ്പറിൽ കൊണ്ടുപോകാൻ വന്നപ്പോഴാണ് നാട്ടുകാ൪ സൈറ്റ് മാനേജ൪ വേണുവിനെയും കൂട്ടരെയും തടഞ്ഞത്.
നഗരത്തിലെ കുടിവെള്ളപദ്ധതിയുടെ മൊത്തം കരാറും തങ്ങളുടെ കമ്പനിക്കാണെന്നും മറ്റൊരിടത്ത് റോഡ് ഇടിഞ്ഞ സ്ഥലത്തെ ആവശ്യത്തിനാണ് മണ്ണ് കൊണ്ടുപോകുന്നതെന്നുമാണ് കരാറുകാരുടെ വിശദീകരണം.
ഏറെ കാലത്തെ പരാതികൾക്കും നിവേദനങ്ങൾക്കും ശേഷം അറ്റകുറ്റപ്പണി നടത്തിയ റോഡ് ദിവസങ്ങൾക്കകം കുത്തിപ്പൊളിച്ചതിൻെറ നീരസമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് പ്രധാന കാരണം. പൊളിച്ച റോഡ് മുഴുവനായി നന്നാക്കില്ളെന്നും പകുതി ഭാഗം മാത്രമേ നന്നാക്കുകയുള്ളൂവെന്നുമുള്ള കരാറുകാരുടെ നിലപാടും പ്രതിഷേധം വ൪ധിപ്പിച്ചു.
അതിനിടെ, ജപ്പാൻ കുടിവെള്ളപദ്ധതിക്ക് റോഡ് പൊളിച്ചപ്പോൾ പലയിടത്തും വാട്ട൪ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുകയാണ്. ഡച്ച് സ്ക്വയറിൽ റോഡിൻെറ നടുക്ക് പൈപ്പ് പൊട്ടിയ ഭാഗത്ത് ഗ൪ത്തം രൂപപ്പെട്ടു. യാത്രക്കാരും വാഹനങ്ങളും കുഴിയിൽ വീഴാതിരിക്കാൻ ബുധനാഴ്ച ഇവിടെ നാട്ടുകാ൪ ഉണങ്ങിയ മരത്തിൻെറ കമ്പുകൾ നാട്ടിയിരുന്നു. വ്യഴാഴ്ചയും വെള്ളം ഒഴുക്ക് തുട൪ന്നപ്പോൾ മരത്തിൻെറ പച്ചക്കമ്പ് വെട്ടി കുഴിയിൽ നാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.