ചെങ്ങമനാട്: പട്ടാപ്പകൽ നടുറോഡിൽ പിടിച്ചുപറി.ആധാ൪ തിരിച്ചറിയൽ കാ൪ഡിന് ഫോട്ടോയെടുക്കാൻ മകളോടൊപ്പം പോവുകയായിരുന്ന വീട്ടമ്മയുടെ ഏഴര പവൻെറ മാല ബൈക്കിലത്തെിയ സംഘം കവ൪ന്നു. പൊയ്ക്കാട്ടുശേരി ഗീതാഞ്ജലിയിൽ രവീന്ദ്രൻെറ ഭാര്യ ഗീതയുടെ (47) മാലയാണ് കവ൪ന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30നായിരുന്നു സംഭവം.
വീട്ടിൽനിന്ന് കാരക്കാട്ടുകുന്നിൽ ഫോട്ടോയെടുക്കുന്നതിനാണ് ഗീത പോയത്. റോഡിലൂടെ വളവ് തിരിഞ്ഞ് പോകുമ്പോൾ കപ്പേള ഭാഗത്തെ കാടുമൂടിയ ഭാഗത്തായിരുന്നു പിടിച്ചുപറി. ബൈക്കിന് പിന്നിൽ ഹെൽമറ്റ് ധരിച്ചിരുന്നയാളാണ് മാല പൊട്ടിച്ചെടുത്തത്. പിടിവലിയിൽ താലിമാല താഴെവീണതിനാൽ നഷ്ടമായില്ല. ഗീതയും മകളും ഒച്ചവെച്ചതോടെ സംഘം ബൈക്കിൽ രക്ഷപ്പെട്ടു. ഓടിയത്തെിയ നാട്ടുകാ൪ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഭവമറിഞ്ഞത്തെിയ ചെങ്ങമനാട് പൊലീസ് വിവിധ ഭാഗങ്ങളിൽ അന്വേഷണം നടത്തി.
കാരക്കാട്ടുകുന്ന്, അത്താണി, പൊയ്ക്കാട്ടുശേരി, കുറുമശേരി, പാറക്കടവ് ഭാഗങ്ങളിൽ സ്ത്രീകളുടെ മാലപൊട്ടിക്കുന്ന സംഭവം പതിവായിട്ടുണ്ട്. ആൾസഞ്ചാരം കുറഞ്ഞ പ്രദേശങ്ങളിൽ ഉച്ചക്ക് ശേഷമുള്ള സമയത്താണ് പ്രധാനമായും പിടിച്ചുപറി നടക്കുന്നത്. ഇതുവരെ നടന്ന മോഷണങ്ങൾക്ക് തുമ്പുണ്ടാക്കാൻ സാധിക്കാത്ത പൊലീസിൻെറ നടപടിയിൽ പ്രതിഷേധമുയ൪ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.