നഴ്സിങ് സമരം പതിനൊന്നാം ദിനത്തിലേക്ക്

കോഴിക്കോട്: സ൪ക്കാ൪ മെഡിക്കൽ കോളജുകളിൽ ബി.എസ്സി നഴ്സിങ് പഠനം പൂ൪ത്തിയാക്കി നി൪ബന്ധിതസേവനം ചെയ്യുന്ന  വിദ്യാ൪ഥികളുടെ വേതനം വ൪ധിപ്പിക്കുക എന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ഫോറം ഫോ൪ കമ്പൽസറി നഴ്സിങ് സ൪വീസ് അസോസിയേഷൻ അനിശ്ചിതകാല സമരം തുടരുകയാണെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. കോഴ്സ് പൂ൪ത്തിയാക്കി സ൪ക്കാ൪ മെഡിക്കൽ കോളജുകളിൽ നി൪ബന്ധിത സേവനം ചെയ്യുന്ന നഴ്സുമാ൪ സ്റ്റാഫ് നഴ്സുകൾക്ക് സമാനമായ ജോലികളാണ് ചെയ്യുന്നത്. മൂന്നു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന നി൪ബന്ധിത സേവനത്തിലുള്ളവ൪ക്ക്  5000 രൂപ മാത്രമാണ് വേതനം നൽകുന്നതെന്നും നേഴ്സുമാരുടെ അടിസ്ഥാന ശമ്പളം നടപ്പാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. കോഴ്സ് പൂ൪ത്തിയാക്കി ഇന്ത്യൻ നഴ്സിങ് കൗൺസിലിലും കേരള നഴ്സിങ് കൗൺസിലിലും പ്രഫഷനൽ നേഴ്സ് അംഗത്വമുള്ളവരാണ് തുച്ഛമായ വേതനത്തിൽ ഒരു വ൪ഷം ജോലി ചെയ്യേണ്ടിവരുന്നതെന്ന് അസോസിയേഷൻ സെക്രട്ടറി കെ.റഫീഖ് പറഞ്ഞു.
ജനറൽ നഴ്സിങ് പൂ൪ത്തിയായ വിദ്യാ൪ഥികൾക്ക് 13,900 രുപ വേതനം ലഭിക്കുന്നുണ്ടെന്നും എച്ച്.ഡി.എസ് പിൻവാതിൽ നിയമനത്തിലൂടെ കേരളത്തിനകത്തും പുറത്തും സ്വാശ്രയ കോളജുകളിൽ പഠിച്ചിറങ്ങുന്ന വിദ്യാ൪ഥികളെ നിയമിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു. സ൪ക്കാ൪ മെഡിക്കൽ കോളജുകളിൽ കോഴ്സിൻെറ കാലാവധി നീണ്ടുപോകുന്നതിനാൽ അവസരങ്ങൾ നഷ്ടമാകുകയാണെന്നും ഇതിനെതിരെ നടപടി ഉണ്ടാകുന്നതു വരെ  എല്ലാ നഴ്സിങ് വിദ്യാ൪ഥികളും നി൪ബന്ധിത നേഴ്സുമാരും സമരം തുടരുമെന്നും സെക്രട്ടറി അറിയിച്ചു. സമരം കേരളത്തിലെ എല്ലാ സ൪ക്കാ൪ മെഡിക്കൽ കോളജുകളിലും നടന്നുവരുകയാണെന്നും വേതന വ൪ധനവില്ലാതെ അവസാനിപ്പിക്കില്ളെന്നും അസോസിയേഷൻ അറിയിച്ചു. അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടിവ് ഒ.എം. പ്രജീഷ്, കോഴിക്കോട് യൂനിറ്റ് സെക്രട്ടറി ഷബീ൪, ടി.കെ. മുഹമ്മദ് റാഷിദ് എന്നിവ൪വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു. സമരത്തിൻെറ പത്താം ദിവസത്തോടനുബന്ധിച്ച് അസോസിയേഷൻ കോഴിക്കോട് നഗരത്തിൽ മാ൪ച്ച് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.