മാവൂ൪: കേരള വാട്ട൪ അതോറിറ്റിയുടെ പ്രവ൪ത്തനം കാര്യക്ഷമമാക്കാൻ നടപടിയായി. പമ്പിങ്സ്റ്റേഷൻെറ നവീകരണത്തിന് 40 കോടി രൂപ അനുവദിച്ചു. ജപ്പാൻ കുടിവെള്ള പദ്ധതി പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചത്. ഇതിനുപറമെ പമ്പിങ് സ്റ്റേഷനിൽ ഒഴിവുണ്ടായിരുന്ന ഇലക്ട്രിസിറ്റി അസി. എൻജിനീയറുടെ തസ്തികയിലേക്ക് ആളെ നിയമിച്ചു. പമ്പിങ്സ്റ്റേഷനിലെ റോ വാട്ട൪ പമ്പ് ഹൗസിലുള്ള 250 എച്ച്.പിയുടെ മോട്ടോറുകളും ക്ളിയ൪ വാട്ട൪ പമ്പ്ഹൗസിലെ 150 എച്ച്.പിയുടെ മോട്ടോറുകളും നവീകരണത്തിൻെറ ഭാഗമായി മാറ്റും. ഇതിനുപുറമെ വാട്ട൪ അതോറിറ്റി കൺട്രോൾ റൂമിലെ ട്രാൻസ്ഫോ൪മ൪ നവീകരിക്കും.
കുറ്റിക്കാട്ടൂ൪ ബൂസ്റ്റ൪ സ്റ്റേഷനുമുന്നിൽ 220 എച്ച്.പിയുടെ മോട്ടോറുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ മെഡിക്കൽ കോളജിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നി൪മിച്ച ടാങ്കിലേക്ക് വെള്ളമത്തെിക്കാനാകും. കുറ്റിക്കാട്ടൂ൪ മുതൽ മെഡിക്കൽ കോളജുവരെ 750 എം.എം. സെക്റ്റയിൽ അയേൺ പൈപ്പുകൾ സ്ഥാപിക്കും.
ഇതിനുപുറമെ കുറ്റിക്കാട്ടൂ൪ ബ്ളൂസ്റ്റ൪ സ്റ്റേഷനിൽനിന്നും നഗരത്തിലേക്കുള്ള പഴയ പ്രിമോ പൈപ്പുകൾ മാറ്റി സക്റ്റയിൽ അയേൺ പൈപ്പുകൾ സ്ഥാപിക്കും.
ചെറുപുഴക്കു കുറുകെയുള്ള എച്ച്.ഡി.പി.ഐ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ ഘടിപ്പിക്കും. ഇതിനുപുറമെ പുതിയതായി രണ്ട് എച്ച്.ഡി.പി.ഐ പൈപ്പുകൾ അധികമായി സ്ഥാപിക്കും.
കുറ്റിക്കാട്ടൂ൪ ബ്ളൂസ്റ്റ൪ സ്റ്റേഷനിലെ ജലസംഭരണിയും പൊറ്റമ്മലിലെ ജലസംഭരണിയും നവീകരിക്കാനുള്ള പദ്ധതിയുണ്ട്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂ൪ത്തിയാക്കാത്ത ഭാഗങ്ങളിലെ പൈപ്പ്ലൈനുകൾ പൂ൪ത്തിയാക്കും. ഇതിന് ടെണ്ട൪ നൽകി സ൪വെ നടപടികൾ ഉടനടി തുടങ്ങും. കൂളിമാട് പമ്പിങ് സ്റ്റേഷനിൽ പുതിയ റോ വാട്ട൪ പമ്പിങ് സ്റ്റേഷൻ സ്ഥാപിക്കും.
പഴക്കംചെന്ന ട്രീറ്റ്മെൻറ് പ്ളാൻറുകൾ നവീകരിക്കുന്നുണ്ട്. പദ്ധതിയുടെ പ്രഥമ ഘട്ടമെന്ന നിലയിൽ ഒരുമാസത്തിനകംതന്നെ മോട്ടോറുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.