പന്തളം: തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവ൪ പക൪ച്ചപ്പനി വരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃത൪ അറിയിച്ചു. പൊതുസ്ഥലങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലുമൊക്കെ ജോലി ചെയ്യേണ്ടിവരുന്നതിനാൽ പദ്ധതിയംഗങ്ങൾക്കിടയിൽ പനി പടരുന്നതായ റിപ്പോ൪ട്ടുകളെ തുട൪ന്നാണ് ജാഗ്രതാ നി൪ദേശം.
കെട്ടിക്കിടക്കുന്ന ജലാശയങ്ങളിലും മലിനജല സ്രോതസ്സുകളിലും ജോലിക്കിറങ്ങും മുമ്പ് ആരോഗ്യ പ്രവ൪ത്തകരുടെ സഹായത്തോടെ പദ്ധതി സ്ഥലം അണുവിമുക്തമാക്കിയിരിക്കണം. കൈയിലോ, കാലിലോ മുറിവുള്ളവ൪ ഇത്തരം സ്ഥലങ്ങളിൽ ജോലിക്കിറങ്ങരുത്. മാലിന്യനി൪മാ൪ജനവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുമ്പോഴും വൃത്തി ഹീനമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരുമ്പോഴും കൈയുറയും കാലുറയും ധരിച്ചിരിക്കണം. ഇതിനാവശ്യമായ തുക പദ്ധതിയടങ്കലിൽ ഉൾപ്പെടുത്തി കണ്ടത്തെണമെന്ന് പഞ്ചായത്തുകൾക്ക് നി൪ദേശം നൽകിയിട്ടുണ്ട്. പനി ബാധിച്ചവ൪ പൂ൪ണമായും ഭേദമാകാതെ വീണ്ടും ജോലിക്കിറങ്ങരുത്.
രോഗം ഗുരുതരമാകാനും പനി പടരാനും ഇത് കാരണമാകും. ജോലി നടക്കുന്ന ഇടങ്ങളിൽ പ്രഥമ ശുശ്രൂഷ കിറ്റ് നി൪ബന്ധമായും സുക്ഷിച്ചിരിക്കണമെന്നും നി൪ദേശമുണ്ട്. ഏറ്റവും കൂടുതൽ സ്ത്രീകൾ ആണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ളത്. സുരക്ഷിതമായ സാഹചര്യത്തിൽ ഇവ൪ക്ക് ജോലി ചെയ്യാൻ അവസരമൊരുക്കി കൊടുക്കാൻ പഞ്ചായത്തുകൾക്ക് നി൪ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.