കുന്നംകുളം: പട്ടാപ്പകൽ കടയിൽ കയറി മാരകായുധങ്ങൾ കാണിച്ച് ജീവനക്കാരെയും ഉടമയുടെ ഭാര്യയെയും ഭീഷണിപ്പെടുത്തി ആക്രമണം നടത്തിയ കേസിൽ ആറുപേരെ പൊലീസ് പിടികൂടി.
കരിച്ചാൽകടവ് കണ്ടിരുത്തി പ്രദീപ് (34), പലാട്ടുമുറി നടുവിൽപാട്ട് സനൂപ് (27), ചിറക്കൽ തലേക്കര അപ്പു (29), കരിച്ചാൽകടവ് സ്വദേശികളായ കൊട്ടുങ്ങൽ ശശി (32), കണ്ടിരുത്തി പ്രണേഷ് (28), കൈതവളപ്പിൽ ശിവദാസൻ (31) എന്നിവരെയാണ് എസ്.ഐ എം.കെ. ഷാജി, അഡീഷനൽ എസ്.ഐ രാധാകൃഷ്ണൻ എന്നിവ൪ ചേ൪ന്ന് അറസ്റ്റ് ചെയ്തത്.പഴഞ്ഞി ചിറക്കൽ സെൻററിൽ വടക്കേതലക്കൽ സണ്ണിയുടെ കടയിൽ കയറിയാണ് അക്രമികൾ അഴിഞ്ഞാടിയത്. കഴിഞ്ഞ മേയ് 23നായിരുന്നു കേസിനാസ്പദമായ സംഭവം . ഈ കേസിലെ ഒന്നാം പ്രതിയായ കരിച്ചാൽകടവ് മേനോത്ത് സുരേഷിന് (പച്ചക്കാജ) വേണ്ടി അന്വേഷണം ഊ൪ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.