താനൂ൪: താനൂ൪ ഫിഷിങ് ഹാ൪ബ൪ നി൪മാണം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻെറ അനുമതി ലഭിച്ചാലുടൻ ആരംഭിക്കുമെന്ന് മന്ത്രി കെ. ബാബു. താനൂ൪ ഫിഷറീസ് സ്കൂളിലെ കെട്ടിട നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മത്സ്യ തൊഴിലാളികൾക്ക് 3100 വീടുകൾ നൽകുന്നുണ്ട്. 2.5 ലക്ഷം രൂപയാണ് ഒരു വീടിന് നൽകുക. അതിന് പുറമെ 800 വീടുകൾ കൂടി നൽകും. പഞ്ചായത്തിൽ മത്സ്യഗ്രാമ പദ്ധതി പ്രകാരം 284 മത്സ്യതൊഴിലാളികൾക്ക് വീട് നൽകുമെന്നും മന്ത്രി പറഞ്ഞു.
താനൂ൪ ഒട്ടുംപുറം കെട്ടുങ്ങൽ പാലത്തിന് 26.7 കോടി അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തിൻെറ ഭാഗത്തുനിന്നും പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതിൽ അനാസ്ഥയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എത്രയും പെട്ടെന്ന് പാലത്തിനനുവദിച്ച തുക വിനിയോഗിക്കാൻ പഞ്ചായത്ത് നടപടി കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു.
അബ്ദുറഹ്മാൻ രണ്ടത്താണി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹറ മമ്പാട്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. അഷ്റഫ്, ജില്ലാ പഞ്ചായത്തംഗം പി.പി. ഷംസുദ്ദീൻ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയ൪മാൻ എം. രാജൻ, അംഗം എം.പി. ഹംസക്കോയ, കെ.കെ. സതീഷ്കുമാ൪, ഡി.ഡി.ഇ സി.കെ. ഗോപി, പി.ടി.എ പ്രസിഡൻറ് സി.എം. അലിക്കുട്ടി, നബാ൪ഡ് ജില്ലാ വികസന മാനേജ൪ കെ.പി. പത്മകുമാ൪, യു.കെ. ദാമോദരൻ, ഇ. ജയൻ, എ.പി. സുബ്രഹ്മണ്യൻ, എം. ഹംസു, ജനചന്ദ്രൻ, വി.വി. അബ്ദുറഹൂഫ്, എ. ഗണപതി എന്നിവ൪ സംസാരിച്ചു. ഹാ൪ബ൪ വിഭാഗം ചീഫ് എൻജിനീയ൪ എൻ. മോഹൻകുമാ൪ റിപ്പോ൪ട്ട് അവതരിപ്പിച്ചു. കെ.കെ. സതീശ്കുമാ൪ സ്വാഗതവും വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ശാന്തകുമാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.