കൽപറ്റ: എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയവും ദേശീയ ഗ്രാമീണ കാ൪ഷിക വികസന ബാങ്കും (നബാ൪ഡ്) നടപ്പാക്കുന്ന ക൪ഷക പരിശീലന സംരംഭ പരിപാടിയായ ‘ക൪ഷകജ്യോതി’യുടെ ഒന്നാം ഘട്ടം സമാപിക്കുന്നു. 2011 ജനുവരി 27നാണ് പരിശീലന പദ്ധതി ആരംഭിച്ചത്. മണ്ണ്, ജല സംരക്ഷണ മാ൪ഗങ്ങൾ, ജൈവകൃഷി, സമ്മിശ്രകൃഷി, ചെലവില്ലാ പ്രകൃതികൃഷി, കാപ്പി, കുരുമുളക് കൃഷികൾ, നെൽകൃഷി, സുഗന്ധവിള, പച്ചക്കറി, ഒൗഷധകൃഷി, മാംസാവശ്യത്തിനുള്ള കന്നുകാലി , ജൈവ ഉൽപന്നങ്ങളുടെ വിപണനം തുടങ്ങിയ വിഷയങ്ങളിലാണ് ഇതുവരെ പരിശീലനം നൽകിയതെന്ന് കോഓഡിനേറ്റ൪ രാമകൃഷ്ണൻ അറിയിച്ചു. 145 ദിവസങ്ങളിലായി 6292 ക൪ഷക൪ക്ക് പരിശീലനം നൽകി.
ഒന്നാംഘട്ടത്തിൻെറ സമാപന സമ്മേളനം ജൂലൈ മൂന്നിന് 3.30ന് പുത്തൂ൪വയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നടക്കും. അന്ന് രാവിലെ പത്തിന് ‘സൂക്ഷ്മകൃഷി തുറസ്സായ സ്ഥലത്ത്’ എന്ന വിഷയത്തിൽ പഠനക്ളാസുണ്ടാകും. നബാ൪ഡ് ചീഫ് ജന. മാനേജ൪ അമലോത്ഭവനാഥൻ ഉദ്ഘാടനം ചെയ്യും. കാ൪ഷിക മേഖലയിൽ നവപരീക്ഷണം നടത്തി വിജയിച്ച ക൪ഷകരെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.