കുന്ദമംഗലത്ത് കേരള ഫുട്ബാള്‍ ട്രെയ്നിങ് കേന്ദ്രം

കോഴിക്കോട്: ഒരു സായാഹ്നത്തിൽ ഒരുപറ്റം ചെറുപ്പക്കാരുടെ മനസ്സിൽ ഉദിച്ച ആശയം മറ്റൊരു വൈകുന്നേരത്തിൽ യാഥാ൪ഥ്യമായി. ഭാവിയിൽ ഇന്ത്യ ലോകകപ്പ് ഫുട്ബാൾ കളിക്കുകയാണെങ്കിൽ അതിലൊരാൾ കോഴിക്കോട് നിന്നുണ്ടാവുക എന്ന ലക്ഷ്യത്തോടെ കുന്ദമംഗലം ആസ്ഥാനമാക്കി കേരള  ഫുട്ബാൾ ട്രെയ്നിങ് കേന്ദ്രം(കെ.എഫ്.ടി.സി) ആരംഭിച്ചു.
അഭിരുചിയുള്ള കുട്ടികളെ കണ്ടത്തെി ലോകോത്തര ഫുട്ബാളിന് കോഴിക്കോടൻ സംഭാവന നൽകുകയെന്ന ആഗ്രഹവുമായി ഇറങ്ങിയ നിയാസ്, പ്രസാദ് പന്നിയങ്കര, അമ്പദാസ് വ൪മ, ഹരിഹരൻ, വീനീത്, രാജീവ് എന്നീ ഫുട്ബാൾ കമ്പക്കാരുടെ മോഹമാണ് ഇതോടെ സഫലമായത്.  
ഇൻഡോ൪ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കെ. പ്രദീപ് കുമാ൪ എം.എൽ.എ ജഴ്സി കെ.എഫ്.ടിസി സെക്രട്ടറി നിയാസിന് നൽകി ഉദ്ഘാടനം ചെയ്തു. ഫുട്ബാളിനെ സ്നേഹിക്കുന്ന മണ്ണിൽനിന്ന് ഇന്ത്യൻ ഫുട്ബാളിനോ ലോക ഫുട്ബാളിനോ ഒന്നും നൽകാൻ സാധിച്ചിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു.  കൊൽക്കത്ത കഴിഞ്ഞാൽ രാജ്യത്ത് ഫുട്ബാൾ ഇഷ്ടക്കാ൪ കൂടുതലുള്ളത് കോഴിക്കോട്ടാണ്. ജില്ലയിൽ കാൽപ്പന്ത് കളിയെ വ്യാപിപ്പിക്കാൻ ശ്രമം നടന്നിട്ടില്ല. പക്ഷേ, എല്ലാ വ൪ഷവും കൃത്യമായി ജില്ലാലീഗ് മത്സരങ്ങൾ കോഴിക്കോട് മാത്രമേ നടക്കാറുള്ളൂവെന്നും എം.എൽ.എ കൂട്ടിചേ൪ത്തു. കോഴിക്കോടിൻെറ ഫുട്ബാൾ വികസനത്തിനായി പുതിയങ്ങാടി ബീച്ചിൽ ഫുട്ബാൾ മൈതാനത്തിനായി എം.എൽ.എ ഫണ്ടിൽ നിന്നും 19 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഭട്ട് റോഡിൽ ചിൽഡ്രൻസ് സ്പോ൪ട്സ് പാ൪ക്കിനായി ശ്രമിക്കുന്നുണ്ട്. ഇതിൻെറ പകുതി തുക അനുവദിച്ചു. ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻെറ നയങ്ങൾ ഇന്ത്യൻ ഫുട്ബാളിനെ കൊല്ലാൻ മാത്രമേ ഉപകരിക്കൂവെന്നും പ്രദീപ്കുമാ൪ പറഞ്ഞു. തുട൪ന്ന് തങ്ങൾക്ക് മുമ്പേ കോഴിക്കോടിൻെറ ഫുട്ബാൾപ്രേമം ലോകത്തിന് മുന്നിലത്തെിച്ച പഴയകാലതാരങ്ങളെ ആദരിച്ചു. മാനാഞ്ചിറ, വെസ്റ്റ്ഹിൽ മൈതാനങ്ങളിൽ കളിച്ചുവള൪ന്ന് രാജ്യമെമ്പാടും കോഴിക്കോടൻ ഫുട്ബാൾപ്പെരുമ അറിയിച്ച പഴയകാല താരങ്ങളെ  പുതുതലമുറക്ക് പരിചയപ്പെടുത്തൽ കൂടിയായി ആദരിക്കൽ ചടങ്ങ്.
 ഇവ൪ക്കൊപ്പം വ൪ത്തമാനകാലത്തിൻെറ ഭാവിതാരങ്ങളെയും, കമാൽ വരദൂറിനെയും കെ.എഫ്.ടി.സി ആദരിച്ചു.  യൂറോകപ്പ് ക്വിസ് മത്സരത്തിൽ വിജയിച്ചവ൪ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. കെ.എഫ്.ടി.സി പ്രസിഡൻറ് പ്രസാദ് പന്നിയങ്കര അധ്യക്ഷത  വഹിച്ചു. ഭാസി മലാപ്പറമ്പ്, മുൻ കൗൺസില൪ ഗിരീഷ്, സുശീൽ കുമാ൪ എന്നിവ൪ സംസാരിച്ചു. കെ.എഫ്.ടി.സി സെക്രട്ടറി നിയാസ് സ്വാഗതം പറഞ്ഞു. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മലാപ്പറമ്പ് ഹൗസിങ് കോളനിക്ക്  സമിപമാണ് ഇപ്പോൾ പരിശീലനം നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.