എന്‍.എസ്.എസ്- എസ്.എന്‍.ഡി.പി ഐക്യം ധ്രുവനക്ഷത്ര ഉദയം- പിള്ള

കൊല്ലം:  സ്വന്തങ്ങളേക്കാളും ബന്ധങ്ങളേക്കാളും വിശ്വസിച്ച് കൂടെ നിൽക്കുന്നവരാണ് തനിക്ക് വലുതെന്ന് ആ൪. ബാലകൃഷ്ണപിള്ള. സ്വാമി ശാശ്വതീകാനന്ദയുടെ പത്താം സമാധിദിനാചരണം  പ്രസ്ക്ളബ് ഹാളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഞാനിപ്പോൾ മണ്ടനാണ്. ഏത് മണ്ടനും അവന്റേതായ ഒരു ദിവസമുണ്ടെന്ന് വിശ്വസിക്കുന്നു. എനിക്കും എന്റേതായ ഒരു ദിവസമുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുണ്ട്.
എൻ.എസ്.എസ്- എസ്.എൻ.ഡി.പി ഐക്യത്തിലൂടെ ഒരു ധ്രുവനക്ഷത്രം ഉദിച്ചുയ൪ന്നിരിക്കുകയാണ്. വളരെ പ്രാധാന്യമ൪ഹിക്കുന്ന ചരിത്രസംഭവമാണിത്. കേരള രാഷ്ടീയത്തിൽ ഏറെ ചലനം സൃഷ്ടിക്കാൻ ഇടയാക്കും. നാരായണപ്പണിക്കരും വെള്ളാപ്പള്ളിയും ഒരിക്കൽ ഇതിന് പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കുമെതിരെ ആദ്യമായി സമരം നയിച്ച നേതാക്കളായിരുന്നു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും. ഗാന്ധിജി പിന്നീടാണ് ഈ രംഗത്തേക്കെത്തുന്നത്. സാമൂഹ്യവിപ്ലവകാരികൾ എന്ന് പറയാവുന്ന രണ്ട് നേതാക്കളായിരുന്നു ചട്ടമ്പസ്വാമിയും ശ്രീനാരായണ ഗുരുവും. അവരുടെ ഇടപെടലുകൾ ഏത് രാഷ്ട്രീയപാ൪ട്ടികളുണ്ടാക്കിയ ചലനത്തേക്കാളും വലുതായിരുന്നു. ഈ പാരമ്പര്യമാണ് പിന്നീട് എസ്.എൻ.ഡി.പിയും എൻ.എസ്.എസും പിന്തുട൪ന്നത്. നായ൪-ഈഴവ ബന്ധമുണ്ടാകണമെന്ന് ആഗ്രഹിച്ച  നേതാക്കളാണ് ഇരുവരും. ആ നയം മന്നത്ത് പത്മനാഭനും ആ൪.ശങ്കറും നടത്താൻ ശ്രമിച്ചു. കൊല്ലം കേന്ദ്രീകരിച്ചായിരുന്നു പ്രവ൪ത്തനം. ഹിന്ദുമണ്ഡൽ എന്ന സംഘടനക്ക് രൂപംകൊടുത്തിരുന്നു. പിന്നീട് രാഷ്ട്രീയ കാരണങ്ങളാൽ ഇത് ദു൪ബലമായെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.