തൃശൂ൪: കാലപ്പഴക്കം മൂലം ബലക്ഷയം നേരിടുന്ന ജില്ലയിലെ കയ്പമംഗലം മുതൽ അഴീക്കോട് വരെയും ചാവക്കാട് മുതൽ കയ്പമംഗലം വരെയുമുള്ള കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ജില്ലാ വികസന സമിതി യോഗം സ൪ക്കാറിനോടാവശ്യപ്പെട്ടു. വി.എസ്. സുനിൽകുമാ൪ എം.എൽ.എയാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. കെ. വി. അബ്ദുൽ ഖാദ൪ എം.എൽ.എ പിന്താങ്ങി.
പാചക വാതക വിതരണത്തിനുള്ള കാലതാമസം ഒഴിവാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന മറ്റൊരു പ്രമേയവും പാസ്സാക്കി. കെ.വി. അബ്ദുൽ ഖാദ൪ എം.എൽ.എ പ്രമേയം അവതരിപ്പിച്ചത്. ബാബു എം. പാലിശ്ശേരി എം.എൽ.എ പിന്താങ്ങി. പാചകവാതക വിതരണത്തിൽ രണ്ടര മുതൽ മൂന്നുമാസം വരെ കാലതാ മസം ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ യോഗം വിതരണക്കാ൪, ഉപഭോക്താക്കളോട് മാന്യമായും ഉത്തരവാദിത്വത്തോടെയും പെരുമാറണമെന്ന് നി൪ദേശിച്ചു.
തൃശൂ൪ മെഡിക്കൽ കോളജിൽ പുതുതായി പേ വാ൪ഡ് നി൪മിക്കണമെന്നും അവിടെ പ്രിൻസിപ്പലിനെ നിയമിക്കണമെന്നുമുള്ള വി.എസ്.സുനിൽകുമാ൪ എം.എൽ.എ യുടെ മറ്റൊരു പ്രമേയവും പാസാക്കി.
മുണ്ടൂ൪ വേലക്കോട് റബ൪ സംസ്കരണ യൂനിറ്റ് മൂലം പ്രദേശത്തെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നടപടി കൈക്കൊള്ളണമെന്ന് സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണൻെറ പ്രതിനിധി പി.എ. ശേഖരൻ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോ൪ഡ് അധികൃതരും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും അറിയിച്ചു. ഗീതാ ഗോപി എം.എൽ.എ, ജില്ലാ പ്ളാനിങ് ഓഫിസ൪ ടി.എസ്. രാധാകൃഷ്ണൻ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥ൪ എന്നിവ൪ യോഗത്തിൽ പങ്കെടുത്തു. എ.ഡി.എം ഡോ. പി. കെ. ജയശ്രീ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.