ആമ്പല്ലൂ൪: വൃക്കരോഗിയായ വീട്ടമ്മ ഉദാരമതികളിൽ നിന്ന് ചികിത്സാ സഹായം തേടുന്നു. വരന്തരപ്പിള്ളി വടക്കുമുറി പാലത്തിങ്കൽ വ൪ഗീസിൻെറ ഭാര്യ ടിൻസിയാണ്(29) ചികിത്സിക്കാൻ പണമില്ലാതെ രോഗം മൂലം ബുദ്ധിമുട്ടുന്നത്്. സെയിൽസ്മാനായ വ൪ഗീസിൻെറ ചെറിയ വരുമാനം കൊണ്ട് വൃക്ക മാറ്റി വെക്കാനാവാത്ത അവസ്ഥയാണ്. പ്രായപൂ൪ത്തിയാകാത്ത മൂന്നു മക്കളും അമ്മയും അടങ്ങുന്നതാണ് വ൪ഗീസിൻെറ കുടുംബം. ടിൻസിയുടെ ചികിൽസക്കായി നാട്ടുകാ൪ സഹായ നിധി രൂപവത്കരിച്ച് വരന്തരപ്പിള്ളി ഇന്ത്യൻ ഓവ൪സീസ് ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പ൪ 021801000015666. വിലാസം ടിൻസി വ൪ഗീസ്,പാലത്തിങ്കൽ വീട്, വടക്കുമുറി,വരന്തരപ്പിള്ളി പി.ഒ 680 303.ഫോൺ 9400161820.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.