ദുരന്തത്തിന് കാതോര്‍ത്ത് വൈദ്യുതി പോസ്റ്റുകള്‍

വണ്ടിപ്പെരിയാ൪: ടൗണിൽ വിദേശ മദ്യഷോപ്പിൻെറ സമീപത്തെ ട്രാൻസ്ഫോമ൪ തൂണുകൾ അപകടാവസ്ഥയിൽ. നാളുകൾ കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി അധികൃത൪ അലംഭാവം തുടരുകയാണ്.
തടിയിൽ തീ൪ത്ത തൂണുകൾ കാലപ്പഴക്കംമൂലം ദ്രവിച്ച് സമീപത്തെ കെട്ടിടത്തിലേക്ക് ചാഞ്ഞ് നിൽക്കുകയാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കൊട്ടാരക്കര -ദിണ്ടിഗൽ ദേശീയപാതക്കരികിലാണ് ഇത്. രണ്ട് കോഫിബാ൪ ഇതിനടുത്തായുണ്ട്.  ഫ്യൂസ് കാരിയറുകൾ താഴ്ന്ന നിലയിലാണ്. സംരക്ഷണ വേലികൾ ഇല്ലാത്തതുമൂലം  അപകടം വരാൻ സാധ്യതയേറെയാണ്.  
സെൻട്രൽ ജങ്ഷനിലും വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലാണ്.  ബസ്സ്റ്റോപ്പിനടുത്ത പോസ്റ്റ് ദേശീയപാതയിലേക്കും ചാഞ്ഞ് നിൽക്കുകയാണ്. നിരവധി വിദ്യാ൪ഥികൾ ഉൾപ്പെടെ യാത്രക്കാ൪ ബസ് കാത്തുനിൽക്കുന്നതും തേങ്ങാക്കൽ, വള്ളക്കടവ്,പ്രദേശത്തേക്കുള്ള ബസുകൾ പാ൪ക്ക് ചെയ്യുന്നതും ഈ  സ്റ്റോപ്പിലാണ്. തേങ്ങാക്കൽ പ്രദേശത്തേക്കുള്ള രണ്ട് കെ.എസ്.ആ൪.ടി.സി ബസും സ്വകാര്യ ബസും 15 മിനിറ്റോളം ഓരോ ട്രിപ്പിനിടയിലും ഇവിടെ പാ൪ക്ക് ചെയ്യുന്നു.
കഴിഞ്ഞ ദിവസം മദ്യപിച്ച യുവാവ് വൈദ്യുതി പോസ്റ്റ് വഴി ബസിന് മുകളിൽ കയറിത് ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. വ്യാപാരികൾ വൈദ്യുതി പോസ്റ്റ് നീക്കം ചെയ്യണമെന്ന് നിരവധി തവണ പരാതി നൽകിയിട്ടും അധികൃത൪ മൗനം തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.