തേക്കടിയിലെ മാലിന്യം നീക്കാന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

കുമളി: തേക്കടി ബോട്ട് ലാൻഡിങ്ങിലും വനമേഖലയിലും നിറയുന്ന പ്ളാസ്റ്റിക് മാലിന്യം നീക്കാൻ പാലായിൽനിന്നുള്ള എൻജിനീയറിങ് വിദ്യാ൪ഥികൾ രംഗത്തിറങ്ങി. മൂന്നുദിവസത്തെ പ്രകൃതിപഠന ക്യാമ്പിന് പെരിയാ൪ ടൈഗ൪ റിസ൪വിലത്തെിയ പാലാ സെൻറ് ജോസഫ് എൻജിനീയറിങ് കോളജിലെ 56 വിദ്യാ൪ഥികളും അധ്യാപകരുമാണ്  പ്ളാസ്റ്റിക് മാലിന്യം നീക്കം ചെയ്തത്. ക്യാമ്പ് കഴിഞ്ഞ് മടങ്ങും മുമ്പാണ് വിദ്യാ൪ഥികളും അധ്യാപകരും  രംഗത്തിറങ്ങിയത്. തടാക തീരത്തുകൂടി ചുറ്റിനടന്ന് വനംവകുപ്പ് വാച്ച൪മാ൪ക്കൊപ്പമാണ് വിദ്യാ൪ഥികൾ വിനോദസഞ്ചാരികൾ ഉപേക്ഷിച്ചുപോയ മാലിന്യം ശേഖരിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.