1000 കിലോ പ്ളാസ്റ്റിക് പിടികൂടി

ആലപ്പുഴ: പ്ളാസ്റ്റിക് നിരോധത്തിൻെറ ഭാഗമായി നഗരത്തിൽ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ പിടികൂടിയത് 1000 കിലോ പ്ളാസ്റ്റിക്. 41 മൈക്രോണിൽ താഴെയുള്ള പ്ളാസ്റ്റിക് കിറ്റുകളും ഗ്ളാസുകളുമാണ് പിടികൂടിയവയിൽ മുക്കാൽഭാഗവും.
ഒരു മാസത്തിനുള്ളിൽ പിടിച്ചെടുത്തതാണ് ഇത്രയും പ്ളാസ്റ്റിക്. റെയ്ഡ് ശക്തമാക്കുമെന്ന് നഗരസഭാ വൃത്തങ്ങൾ ആവ൪ത്തിച്ച് പറയുന്നുണ്ടെങ്കിലും കിറ്റിൻെറയും നിലവാരം കുറഞ്ഞ പ്ളാസ്റ്റിക്കിൻെറ ഉപയോഗം നി൪ബാധം തുടരുകയാണ്. കച്ചവട സ്ഥാപനങ്ങളിൽനിന്ന് പ്ളാസ്റ്റിക് കവറുകളും ഫ്ളക്സ് ബോ൪ഡുകളും വഴിയരികിൽ തള്ളുന്നത് ഇപ്പോൾ പുതുമയല്ലാത്ത കാഴ്ചയായി മാറിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.