തൃക്കാക്കരയില്‍ 1.32 കോടിയുടെ തൊഴിലുറപ്പ് ദിനം സൃഷ്ടിക്കും

കാക്കനാട്: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം തൃക്കാക്കര മുനിസിപ്പൽ അതി൪ത്തിയിൽ 1.32,62,000 കോടി രൂപയുടെ തൊഴിലുറപ്പ് ദിനങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ആക്ഷൻ പ്ളാൻ നഗരസഭ കൗൺസിൽ യോഗം അംഗീകരിച്ചു. തൊഴിൽ രഹിതരായ 1000 പേ൪ക്ക് ഇതിൻെറ പ്രയോജനം ലഭിക്കും. ദാരിദ്ര്യരേഖക്ക് താഴെയുള്ള പട്ടികജാതി കുടുംബങ്ങൾക്ക് വീടും ഭൂമിയും ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് നഗരസഭയുടെ കൈവശമുള്ള ഗുണഭോക്തൃ പട്ടികയിൽനിന്ന് അ൪ഹരായവരെ തെരഞ്ഞെടുക്കും.
 നഗരസഭയിലെ ചെറുതും വലുതുമായ 400ഓളം റോഡുകൾ പേരിട്ട് ഫലകം സ്ഥാപിക്കാനുള്ള 16.76 ലക്ഷം രൂപയുടെ പദ്ധതിക്കും അംഗീകാരം നൽകി. ഭാരതമാതാ കോളജ് പരിസരത്തുനിന്ന് ഇൻഫോപാ൪ക്ക് വഴി കടമ്പ്രയാറിൽ ചേരുന്ന തോട്ടിലെ മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കും.  
വീടുകളിൽ ബയോഗ്യാസ് പ്ളാൻറ് സ്ഥാപിക്കാൻ ഓരോ വീട്ടുകാ൪ക്കും 90 ശതമാനം സബ്സിഡിയോടെയുള്ള പദ്ധതി നടപ്പാക്കും. കാക്കനാട് മേഖലയിലെ പ്രധാന ജങ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കും. കാക്കനാട് ജങ്ഷൻ, കലക്ടറേറ്റ് ജങ്ഷൻ, ഓലിമുകൾ, ചെമ്പുമുക്ക്, എൻ.ജി.ഒ ക്വാ൪ട്ടേഴ്സ് എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുക.  നഗരസഭ ചെയ൪മാൻ പി.ഐ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.