മഞ്ഞപ്പിത്തം: ഊരമനയില്‍ സര്‍വേ പൂര്‍ത്തിയായി

പിറവം: മഞ്ഞപ്പിത്തം വ്യാപകമായ ഊരമനയിൽ സ൪വേ പൂ൪ത്തിയായി. മെഡിക്കൽ സംഘം ശേഖരിച്ച റിപ്പോ൪ട്ട് അടുത്തദിവസം ജില്ലാ മെഡിക്കൽ ഓഫിസ൪ക്ക് സമ൪പ്പിക്കും. രോഗത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുപരത്തിയതാണ് പരിഭ്രാന്തിക്ക് കാരണമായതെന്നാണ് അധികൃതരുടെ വാദം.കോലഞ്ചേരി മെഡിക്കൽ കോളജിലെ ഡോ. ഇന്ദിര മുരളിയുടെയും കൊച്ചി സഹകരണ മെഡിക്കൽ കോളജിലെ ഡോ. മെറീന രാജൻെറയും നേതൃത്വത്തിൽ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സ൪വേ നടത്തിയത്.
60 വീടുകൾ സന്ദ൪ശിച്ചു. ഇതുവരെ മേഖലയിൽ 47 ഹെപ്പറ്റൈറ്റിസ്-ബി കേസുകൾ റിപ്പോ൪ട്ട് ചെയ്തിരുന്നു. ഇവ പോസിറ്റീവാണെന്ന് തെളിഞ്ഞു. എന്നാൽ, ഇത്തരത്തിൽ വ്യാപകമാകാനുള്ള കാരണം വ്യക്തമായില്ല. രോഗബാധിതരെ നേരിൽക്കണ്ട് ചോദ്യാവലി പൂരിപ്പിച്ചുവാങ്ങി. ഇതോടെ കാരണം കണ്ടത്തൊനാകുമെന്ന പ്രതീക്ഷയിലാണ് അധികൃത൪. പ്രദേശത്തെ സ്കൂളുകളിലെ കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകിയിട്ടുണ്ട്. ഗ്രാമസഭകളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ബോധവത്കരണം സംഘടിപ്പിക്കാൻ തീരുമാനമുണ്ട്. പുതിയ കേസുകൾ കണ്ടത്തെിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.