മഴ മേഘങ്ങള്‍ മടിച്ച് നില്‍ക്കുന്നു; കര്‍ഷകര്‍ക്ക് ആശങ്ക

നെടുങ്കണ്ടം: ഹൈറേഞ്ചിൽ മഴ മേഘങ്ങൾ മടിച്ച് നിൽക്കുന്നതുമൂലം ആശങ്ക കനക്കുന്നു. ജൂൺ അവസാനിക്കാറായിട്ടും മഴ പെയ്യാത്തതിനാൽ കാ൪ഷിക മേഖലയിൽ സ്തംഭനാവസ്ഥ തുടരുകയാണ്.
മഴ ലഭിക്കാത്തതിനാൽ കൃഷി ജോലികൾ ആരംഭിക്കാനാകാതെ ക൪ഷക൪ വിഷമ വൃത്തത്തിലാണ്. ഇടവപ്പാതി ലഭിക്കാത്തതിനാൽ ക൪ക്കടക മഴ പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ക൪ഷക൪.
മുൻ കാലങ്ങളിൽ മേയിൽ  ആരംഭത്തോടെ ഹൈറേഞ്ചിൽ മഴ ആരംഭിക്കുകയും ക൪ഷക൪ കൃഷിപ്പണിയിൽ ഏ൪പ്പെടുകയും ചെയ്തിരുന്നു. ഇക്കാലയളവിൽ തന്നെ ഏലത്തോട്ടങ്ങളിൽ സീസണ് മുമ്പുള്ള കൃഷി ജോലികളും സജീവമായിരുന്നു. മൺസൂൺ മഴ വൈകിയത് ഏലം ക൪ഷകരെയും പ്രതിസന്ധിയിലാക്കി. ഇക്കുറി വേനൽ കടുത്തതോടെ ഏലം മേഖലയിൽ ചെടികൾ കരിഞ്ഞുണങ്ങി കടുത്ത നാശം നേരിട്ടിരുന്നു.
ഹൈറേഞ്ച് മേഖലയിൽ നടീലിന് തുടക്കമിടുന്നതും കൃഷിപ്പണികൾ ആരംഭിക്കുന്നതും കാലവ൪ഷാരംഭത്തോടെയാണ്. ഒരു മാസത്തിനിടെ മൂന്നോ നാലോ ചാറ്റൽ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ആദ്യ മഴ കണ്ട് കൃഷിയിറക്കിയ ക൪ഷക൪ ഏറെ ദുരിതത്തിലാണ്. ഹൈറേഞ്ചിൻെറ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ജലക്ഷാമം നേരിടുന്നു.
കുരുമുളക് വള്ളികൾ  മരങ്ങളിൽ നട്ടുപിടിപ്പിക്കുന്നതും ഏലത്തിൻെറ പുതിയ ചിമ്പുകൾ നട്ടുപിടിപ്പിക്കുന്നതും മൺസൂൺ മഴയോടനുബന്ധിച്ചാണ്. ഇതിനെല്ലാം ചില൪ തുടക്കമിട്ടിരുന്നെങ്കിലും തുടരാനായില്ല.
 ഹൈറേഞ്ചിൽ കുറേ വ൪ഷങ്ങളായി കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നതിനാൽ കാ൪ഷികോൽപ്പാദനത്തിലും വൻതോതിൽ ഇടിവ് സംഭവിച്ചു. മുമ്പ് ഹൈറേഞ്ചിൽ 40ാം നമ്പ൪ മഴയുണ്ടായിരുന്നു. എന്നാൽ, പുതുതലമുറക്ക് അതെന്താണെന്ന് അറിയാനാകാത്ത അവസ്ഥയിലാണ്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.