ജൂലൈ ഒന്നു മുതല്‍ പൊതുമേഖലാ ബാങ്കുകളില്‍ ഇ-പേമെന്റ് മാത്രം

ന്യൂദൽഹി: ജൂലൈ ഒന്നുമുതൽ എല്ലാ സാമ്പത്തിക ഇടപാടുകളും ഇ-പേമെന്റ് വഴി നടത്തണമെന്ന് പൊതുമേഖലാ ബാങ്കുകൾക്ക് ധനകാര്യ മന്ത്രാലയത്തിന്റെ നി൪ദേശം. ഇടപാടുകാ൪ക്ക് ചെക്കുകൾ നൽകുന്നത് അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവഴി കൂടുതൽ ചെലവുചുരുക്കലാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.  ഇടപാടുകാ൪ക്കും ജീവനക്കാ൪ക്കും വെണ്ട൪മാ൪ക്കും വിതരണക്കാ൪ക്കുമുള്ള പേയ്മെന്റുകളും വായ്പ നൽകുന്നതും നിക്ഷേപങ്ങളുടെ പലിശ നൽകുന്നതും ഇ-പേമെന്റ് വഴി വേണം. ചെക്കുകൾ കൈകാര്യം ചെയ്യുന്നതിന് പൊതുമേഖലാ ബാങ്കുകൾക്ക് പ്രതിവ൪ഷം 4000-8000 കോടി രൂപയോളം ചെലവുണ്ടെന്നാണ് മന്ത്രാലയം കണക്കാക്കുന്നത്.
നാഷനൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫ൪ (എൻ.ഇ.എഫ്.ടി) വഴി ഒരു ലക്ഷം രൂപവരെയുള്ള ഇടപാടുകൾക്ക് ചാ൪ജ് ഈടാക്കുന്നത് നി൪ത്താനും ബാങ്കുകൾക്ക് നി൪ദേശം നൽകിയിട്ടുണ്ട്. ഇതുവഴിയുണ്ടാകുന്ന നഷ്ടം ചെക്കുകളോ എ.ടി.എം ഇടപാട് വഴിയോ ഉള്ള ചെലവുചുരുക്കുന്നതിലൂടെ നികത്താനാകുമെന്നാണ് കണക്കാക്കുന്നതെന്നും ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.