സുബ്ബയ്യ പാലക്കാട് മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫിസര്‍; സിന്തറ്റിക് ട്രാക്കിന് 2.25 കോടി

പാലക്കാട്: പട്ടികജാതി വികസന വകുപ്പിൻെറ സെക്രട്ടറി സുബ്ബയ്യയെ പാലക്കാട്ടെ നി൪ദിഷ്ട മെഡിക്കൽ കോളജിൻെറ സ്പെഷൽ ഓഫിസറായി നിയമിക്കാൻ ബുധനാഴ്ച ചേ൪ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട്ട് സിന്തറ്റിക് ട്രാക്ക് നി൪മിക്കാൻ 2.25 കോടി രൂപ അനുവദിക്കാനും യോഗത്തിൽ ധാരണയായി.
പട്ടികജാതി വികസന വകുപ്പ് സെക്രട്ടറി സ്ഥാനത്ത്നിന്ന് സുബ്ബയ്യ ജൂൺ 30ന് വിരമിക്കുകയാണ്. ഇതിന് ശേഷം സ്പെഷൽ ഓഫിസറായി ചുമതലയേൽക്കുന്ന ഇദ്ദേഹം പാലക്കാട്ട് ഓഫിസ് തുറക്കും. ഇതോടെ പാലക്കാട് മെഡിക്കൽ കോളജിനായുള്ള സ്പെഷൽ പ൪പ്പസ് വെഹിക്കിൾ പ്രവ൪ത്തനമാരംഭിക്കും.
പട്ടികജാതി വികസന വകുപ്പിൻെറ ഫണ്ടുപയോഗിച്ച് നി൪മിക്കുന്ന മെഡിക്കൽ കോളജിന് വകുപ്പിൻെറ മുൻ സെക്രട്ടറി തന്നെ നേതൃത്വം നൽകുന്ന നടപടികൾക്ക് കൂടുതൽ ഊ൪ജമുണ്ടാകുമെന്നാണ് കരുതുന്നത്. മെഡിക്കൽ കോളജിന് സ്ഥലമെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
കഞ്ചിക്കോട് ഐ.ടി.ഐയുടെ സ്ഥലം മെഡിക്കൽ കോളജിനായി ഏറ്റെടുക്കാൻ തത്വത്തിൽ ധാരണയായെങ്കിലും ബി.ഐ. എഫ്.ആ൪ നിയന്ത്രണത്തിലായതിനാൽ ഇക്കാര്യം നടക്കില്ളെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. മെഡിക്കൽ കോളജിനുള്ള സ്ഥലമെടുപ്പ് തന്നെയാവും സ്പെഷൽ ഓഫിസ൪ക്ക് മുന്നിലുള്ള ആദ്യത്തെ ദുഷ്കരദൗത്യം.
പാലക്കാട്ടെ സിന്തറ്റിക് ട്രാക്കിന് കായികവകുപ്പിൽ നിന്നാണ് 2.25 കോടി രൂപ അനുവദിച്ചിരിക്കുന്നത്. നഗരസഭയുമായി ധാരണയത്തെുന്ന പക്ഷം ഈ വ൪ഷം തന്നെ സിന്തറ്റിക് ട്രാക്ക് നി൪മാണം പൂ൪ത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മുനിസിപ്പൽ സ്റ്റേഡിയം മൈതാനത്താണ് സിന്തറ്റിക് ട്രാക്കിന് സ്ഥലം കണ്ടിരിക്കുന്നത്.
നിരവധി കായികതാരങ്ങളെ സംഭാവന ചെയ്ത ജില്ലക്ക് ഒരു സിന്തറ്റിക് ട്രാക്കിൻെറ അഭാവം കാര്യമായ നഷ്ടമുണ്ടാക്കുന്നതായി കായികപ്രേമികൾ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാൽ, ട്രാക്ക് നി൪മാണത്തിൽ നഗരസഭയുടെ വിഹിതം സംബന്ധിച്ച് കായികവകുപ്പുമായി ത൪ക്കം നിലനിൽക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.