സി.എച്ച്. പുരസ്കാരം സഫ്വാനക്ക്

തിരുവനന്തപുരം: സി.എച്ച്. മുഹമ്മദ്കോയ ലിറ്റററി ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ 2012ൽ ഏ൪പ്പെടുത്തിയ വിദ്യാ൪ഥി സംസ്ഥാന സാഹിത്യ പുരസ്കാരത്തിന് സഫ്വാനയെ തെരഞ്ഞെടുത്തു. കുറുമൊഴി, വാനിൻെറ ശോകം എന്നീ കവിതാ സമാഹാരങ്ങൾ പരിഗണിച്ചാണ് അവാ൪ഡിന് തെരഞ്ഞെടുത്തതെന്ന് ജൂറി കമ്മിറ്റി ചെയ൪മാൻ അഡ്വ. കെ.എസ്.എ. ഹലിം, അംഗങ്ങളായ ഡോ. ജുനൈദ് ഖാൻ, ഡോ. രാജാ റസാക്ക് ചങ്ങനാശ്ശേരി എന്നിവ൪ അറിയിച്ചു. അവാ൪ഡും പ്രശംസാ പത്രഫലകവും മെഡലും ജൂലൈ നാലിന് തിരുവനന്തപുരം പ്രസ് ക്ളബ് ഹാളിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി മുസ്തഫ താന്നൂ൪ അറിയിച്ചു.കോട്ടൺഹിൽ സ്കൂളിൽ പ്ളസ് വൺ വിദ്യാ൪ഥിനിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.