ജനസേവനകേന്ദ്രങ്ങളിലെ പൊലീസ് പരാതി കൗണ്ടറുകള്‍ വ്യാപകമാക്കും -മന്ത്രി

തിരുവനന്തപുരം: ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളിലെ പൊലീസ് പരാതി കൗണ്ടറുകൾ സംസ്ഥാന വ്യാപകമായി  നടപ്പാക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി . ഇതുസംബന്ധിച്ച ആഭ്യന്തരവകുപ്പിൻെറ ഫയൽ ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. പൊലീസ് സ്റ്റേഷനുകളിൽ പോകാതെ തന്നെ പരാതി നൽകാവുന്ന ഈ സംവിധാനം ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹംപറഞ്ഞു. പാളയം സാഫല്യം കോംപ്ളക്സിലെ ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തിൽ ആരംഭിച്ച പൊലീസ് പരാതി കൗണ്ടറിൻെറ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്കൂൾകുട്ടികളുടെ പുസ്തകങ്ങൾ കമ്പ്യൂട്ട൪ സഹായത്തോടെ പഠിക്കുന്ന പദ്ധതി കെൽട്രോൺ രൂപം നൽകിവരികയാണെന്നുംഅദ്ദേഹം  പറഞ്ഞു.
രാജ്യത്തിന്  മാതൃകയായ പദ്ധതിയാണിതെന്ന്  ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പറഞ്ഞു.  സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വ൪ധിക്കുന്നുവെന്ന നിലയിലുള്ള പ്രചാരണം തെറ്റാണ്. കൂടുതൽ കേസുകൾ രജിസ്റ്റ൪ ചെയ്യുന്നതിനാലാണിത്.  ആരുടെ പരാതിക്കും അ൪ഹമായ പ്രാധാന്യം നൽകാറുണ്ടെന്നും മന്ത്രി പറഞ്ഞു.
 മറ്റൊരു സംസ്ഥാനത്തിലും ഇത്തരമൊരു സംവിധാനമില്ളെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. വിദേശമലയാളികൾ, അന്യസംസ്ഥാനത്ത് താമസിക്കുന്നവ൪ എന്നിവ൪ക്കെല്ലാം ഇതിലൂടെ പരാതി നൽകാൻ സാധിക്കും. ഓരോ കൗണ്ടറുകൾക്കും ഇ-മെയിൽ വിലാസങ്ങൾ നൽകും. അതിലേക്ക് പരാതികൾ ഇ-മെയിൽ ചെയ്യാൻ സാധിക്കും. അപ്പോൾ സംസ്ഥാനത്ത് രജിസ്റ്റ൪ ചെയ്യുന്ന കേസുകളുടെ എണ്ണം വ൪ധിക്കുമെന്നും അതിനെ കുറ്റകൃത്യങ്ങളുടെ അളവായിപരിഗണിക്കരുതെന്നും ഡി.ജി.പി പറഞ്ഞു. മേയ൪ കെ. ചന്ദ്രിക, ഐ.ടി സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവരും സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.