ജനാധിപത്യം തകര്‍ക്കാന്‍ കൊതിച്ചവര്‍ക്ക് നിരാശ: പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പ്രധാനന്ത്രിയെ പുറത്താക്കി പാകിസ്താനിലെ ജനാധിപത്യം തക൪ക്കാമെന്ന മോഹം പുല൪ന്നില്ലെന്ന്  പുതിയ പാക് പ്രധാനമന്ത്രി രാജാ പ൪വേസ് അശ്റഫ്. ലോകത്തെ ഒരു ശക്തിക്കും പാകിസ്താനിലെ ജനാധിപത്യം തക൪ക്കാനാവില്ലെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ജനാധിപത്യത്തെ തക൪ക്കാമെന്ന മോഹം തെറ്റാണെന്ന് ഇപ്പോൾ ഏവ൪ക്കും ബോധ്യപ്പെട്ടിരിക്കുന്നു. എന്തൊക്കെ തടസ്സങ്ങളുണ്ടായാലും തൻെറ പാ൪ട്ടി അതിൻെറ നിലപാടുകളുമായി മുന്നോട്ട്പോകും.
മുൻ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയെ സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുട൪ന്നാണ് അശ്റഫ് പ്രധാനമന്ത്രി പദത്തിലെത്തിയത്.
ഊ൪ജ പ്രതിസന്ധി പരിഹരിക്കുന്നതിനും ക്രമസമാധാനനില പുന$സ്ഥാപിക്കാനും പരമാവധി പ്രയത്നിക്കുമെന്ന് പുതിയ പ്രധാനമന്ത്രി വ്യക്തമാക്കി. തൻെറ മുൻഗാമിയുടെ നയങ്ങൾ തുടരാനാണ് തീരുമാനം. പ്രശ്നങ്ങൾക്ക് ജനാധിപത്യ മാ൪ഗങ്ങളിലൂടെ പരിഹാരം ആരായും. പാ൪ലമെൻറിനെ ശക്തിപ്പെടുത്തും. പ൪വേസ് അശ്റഫ് വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി ബേനസീ൪ ഭുട്ടോ, മുൻ പ്രസിഡൻറ് സുൽഫിക്ക൪ അലി  ഭുട്ടോ എന്നിവരുടെ ഖബറിടങ്ങളിൽ അദ്ദേഹം മന്ത്രിമാരോടൊപ്പം സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.