ബക്കിങ്ഹാം കൊട്ടാര വളപ്പില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം

ലണ്ടൻ: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കണമെന്ന ആവശ്യവുമായി ബക്കിങ്ഹാം കൊട്ടാര വളപ്പിനുള്ളിൽ കടന്ന് പ്രതിഷേധം. നാല് പരിസ്ഥിതി പ്രവ൪ത്തകരാണ് കൊട്ടാരകവാടത്തിൻെറ ഇരുമ്പഴികളിൽ സ്വയംബന്ധിതരായി പ്രതിഷേധിക്കുന്നത്.
ഹരിതവാതക നി൪ഗമനം നിയന്ത്രിച്ച് കാലാവസ്ഥയെ സംരക്ഷിക്കുക എന്നെഴുതിയ ടീഷ൪ട്ടുകൾ ധരിച്ചാണ് ഇവരെത്തിയത്. ഇവരുടെ സംഘടനയുടെ വെബ്സൈറ്റിൽ ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് രാജ്ഞിക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പരിസ്ഥിതി വിഷയത്തിൽ ചാൾസ് രാജകുമാരൻ കാണിക്കുന്ന താൽപര്യത്തെ എഴുത്തിൽ പ്രത്യേകം സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.