ജറൂസലം: മുംബൈയിൽ ടൂറിസം ഓഫിസ് ആരംഭിക്കുമെന്ന് ഇസ്രായേൽ. വള൪ന്നു വരുന്ന ഇന്ത്യൻ വിനോദസഞ്ചാര മേഖലയിലെ അവസരങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേലിൻെറ നീക്കം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ഇത് സഹായകമാകുമെന്ന് ഇന്ത്യൻ ടുറിസം മന്ത്രി സുബോധ് കാന്ത് സഹായിയുമായി ചേ൪ന്ന് നടത്തിയ വാ൪ത്താ സമ്മേളനത്തിൽ ഇസ്രായേൽ ടൂറിസം മന്ത്രി സ്റ്റാസ് മിഷേനിക്കോവ് പറഞ്ഞു.
ഇന്ത്യയിൽനിന്ന് ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കണമെന്ന് ഇന്ത്യൻ അധികൃതരോട് ആവശ്യപ്പെടും.
വ൪ഷം അമ്പതിനായിരത്തോളം ഇസ്രായേലികൾ ഇന്ത്യ സന്ദ൪ശിക്കുന്നുണ്ട്. അതേപോലെ തിരിച്ചും. പരസ്പര സഹകരണത്തിലൂടെ ഇത് മൂന്നു വ൪ഷത്തിനുള്ളിൽ ഇരട്ടിയാക്കണമെന്നാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സുബോധ് കാന്ത് സഹായി വ്യക്തമാക്കി. നാലു ദിവസത്തെ സന്ദ൪ശനത്തിന് ഇസ്രായേലിൽ എത്തിയതായിരുന്ന അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.