കോട്ട പുറമ്പോക്കില്‍ ഒഴിപ്പിച്ച വീടുകള്‍ കൈയേറുന്നതായി പരാതി

കരിമണ്ണൂ൪: നി൪ദിഷ്ട മൂവാറ്റുപുഴ - തേനി സംസ്ഥാന ഹൈവേയുടെ ‘ഭാഗമായി  കോട്ട പുറമ്പോക്കിൽനിന്ന് കുടിയൊഴിപ്പിച്ചവീടുകൾ മറ്റുള്ളവ൪ കൈയേറുന്നതായി പരാതി. കുടിയൊഴിപ്പിക്കപ്പെട്ട കെട്ടിടം പൊതുമരാമത്ത് അധികൃത൪ പൊളിച്ചു കളയാത്തതിനെ തുട൪ന്നാണ് ഈ അവസ്ഥ. ഏതാനും നാളുകൾക്കുള്ളിൽ മൂന്നോളം വീടുകൾ കൈയേറിതായാണ് പരാതി.   ഇതുസംബന്ധിച്ച പരാതിയെ തുട൪ന്ന് കഴിഞ്ഞ ദിവസം പി.ഡബ്ള്യു.ഡി അധികൃത൪ സ്ഥലം സന്ദ൪ശിച്ചിരുന്നു.  വീടോ സ്ഥലമോ ലഭിക്കുന്നവ൪ നിലവിലുള്ള വീട്ടിൽ നിന്നും മാറുമ്പോൾ ഇത് പൊളി ച്ചുനീക്കി സ്ഥലം പി.ഡബ്ള്യു.ഡി കൈവശപ്പെടുത്താത്തതാണ് ഈ അവസ്ഥക്ക് വഴിവെക്കുന്നത്.   ഹൈവേ നി൪മാണത്തിൻെറ ഭാഗമായി കരിമണ്ണൂ൪, കോടിക്കുളം, പഞ്ചായത്ത് പ്രദേശത്തെ കോട്ട പുറമ്പോക്കിൽ താമസിക്കുന്നവരെ മാത്രമേ ഇനി പുനരധിവസിപ്പിക്കാനുള്ളൂ.  കുമാരമംഗലം, കലൂ൪ക്കാട്, ഉടുമ്പന്നൂ൪ പഞ്ചായത്തുകളിലെ കോട്ട പുറമ്പോക്ക് നിവാസികളെ നേരത്തേ  പുനരധിവസിപ്പിച്ചിരുന്നു. പുനരധിവാസം പൂ൪ത്തിയാകാത്തതിനാൽ ഹൈവേ നി൪മാണവും അനിശ്ചിതത്വത്തിലായി.
കരിമണ്ണൂ൪ പഞ്ചായത്തിൽ  30ഓളം കുടുംബങ്ങളെയാണ് ഇനിയും പുനരധി വസിപ്പിക്കാനുള്ളത്. കോട്ട പുറമ്പോക്ക് നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാനുള്ള  ശ്രമം പഞ്ചായത്തിൻെറ നേതൃ ത്വത്തിൽ നടക്കുന്നുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.