അടൂ൪: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ പക൪ച്ചപ്പനി ബാധിതരുടെ എണ്ണത്തിന് കുറവില്ല. തോട്ടം മേഖലയിലാണ് പനിബാധിത൪ കൂടുതൽ. കുറുമ്പകരയിലും കുന്നിടയിലും ഡെങ്കിപ്പനി ബാധിച്ച രണ്ടുപേ൪ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പൂതങ്കര, കടമാൻകുഴി, ചാപ്പാലിൽ, കുന്നിട, ചായലോട്, മൈനാമൺ, കുറുമ്പകര പ്രദേശങ്ങളിലുള്ളവരാണ് പക൪ച്ചപ്പനിക്കാരിൽ അധികവും. റബ൪ ടാപ്പിങ് തൊഴിലാളികളും കൂലിപ്പണിക്കാരുമാണ് ഇവരിൽ കൂടുതലും.ശനിയാഴ്ച നൂറോളം പേ൪ ഏനാദിമംഗലം ആശുപത്രിയിൽ ചികിത്സക്കത്തെി. മെഡിക്കൽ ഓഫിസ൪ ഉൾപ്പെടെ ഏഴു ഡോക്ട൪മാരുള്ള ഇവിടെ മിക്കപ്പോഴും രണ്ട്-മൂന്ന് ഡോക്ട൪മാരെ ഒ.പിയിൽ ഉണ്ടാകുകയുള്ളു. ശനിയാഴ്ച ഒ.പി പരിശോധനക്ക് രണ്ട് ഡോക്ട൪മാരാണ് ഉണ്ടായിരുന്നത്. ഒ.പി ടിക്കറ്റ് കൗണ്ടറിൽ സെക്കൻഡ് ഗ്രേഡ് അറ്റൻഡ൪ തസ്തികയിൽ രണ്ടു പേരെ നിയോഗിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും കൗണ്ടറിൽ ടിക്കറ്റ് നൽകാൻ ആരും കാണില്ളെന്ന് ആക്ഷേപമുണ്ട്. ഒ.പി, കിടത്തിച്ചികിത്സാ വിഭാഗങ്ങളിലത്തെുന്ന രോഗികൾക്ക് കുത്തിവെപ്പ് എടുക്കാനും മരുന്ന് നൽകാനും നിയോഗിക്കപ്പെട്ട സ്റ്റാഫ് നഴ്സും നഴ്സിങ് അസിസ്റ്റൻറും പകരം ആളത്തെുന്നതിന് മുമ്പേ ഡ്യൂട്ടി തീ൪ത്ത് പോകുന്നതും യഥാസമയം നഴ്സുമാ൪ എത്താത്തതും പരാതിക്കിടയാക്കുന്നുണ്ട്. ഉച്ചക്കുശേഷം ഒ.പിയിലെ ടെലിഫോൺ റിസീവ൪ മാറ്റിവെക്കുന്നതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.