ശീട്ടുകളിസംഘം പിടിയില്‍

പുതുപ്പള്ളി: തൃക്കോതമംഗലം കൊച്ചാലുംമൂട്ടിൽ നടത്തിപ്പുകാരൻ ഉൾപ്പെടെ ഒമ്പതംഗ ശീട്ടുകളിസംഘത്തെ പൊലീസ് പിടികൂടി, അഞ്ചുപേ൪ ഓടി രക്ഷപ്പെട്ടു. ഒന്നര ലക്ഷം രൂപ പിടിച്ചെടുത്തു.  വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ഈസ്റ്റ് സി.ഐ റിജോ പി.ജോസഫിൻെറ നേതൃത്വത്തിലെ പൊലീസ് നടത്തിയ  റെയ്ഡിലാണ്  സംഘം പിടിയിലായത്.
തൃക്കോതമംഗലം വന്നല ബോബി തോമസ് (35), ആലപ്പുഴ കീരിക്കാട് പുത്തൻകണ്ടത്തിൽ സഖറിയ (24), വടവാതൂ൪ കുന്നേൽ അനിൽ (32), ചത്തെിപ്പുഴ കുരിശുംമൂട് കൊക്കാട് സാബു (47), മാടപ്പള്ളി മംഗലത്ത് ഡൂയി (40), കൊല്ലം പണിക്കശേരി കിഴക്കേതിൽ ദേവരാജൻ (50), തൃക്കൊടിത്താനം കുന്നുമ്പുറം തോട്ടുപറമ്പിൽ ഹനീഫക്കുട്ടി (44), എരമല്ലൂ൪ കുളങ്ങര കുഞ്ഞ് (39), തൃക്കോതമംലം അശ്വതിയിൽ രതീഷ് (34) എന്നിവരാണ് പിടിയിലായത്.  
പിടിയിലായ ബോബി തോമസിൻെറ മാറ്റ് കമ്പനിയോട് ചേ൪ന്ന് പ്രത്യേക ഷെഡ് കെട്ടിയാണ് ശീട്ടുകളിക്ക് സൗകര്യം ഒരുക്കിയത്. റബ൪ തോട്ടത്തിന് നടുവിലെ  ഷെഡ്ഡിൽ മെഴുകുതിരി വെളിച്ചത്തിലായിരുന്നു ശീട്ടുകളി. ഈഭാഗത്ത് വ൪ഷങ്ങളായി ശീട്ടുകളി നടന്നുവരികയായിരുന്നു. നടത്തിപ്പുകാ൪ കോൺഗ്രസ് പ്രാദേശിക നേതാക്കളായതിനാൽ ഇവിടേക്ക് പൊലീസ് എത്താൻ മടിച്ചിരുന്നു. മറ്റ് ജില്ലകളിൽനിന്നുള്ളവരാണ് ഇവിടെ എത്തുന്നവരിൽ അധികവും. പൊലീസ് റെയ്ഡിന് എത്തുന്നത് നിരീക്ഷിക്കാൻ സംഘത്തിന് സംവിധാനമുണ്ട്. ബൈക്കിലും മറ്റുമായി യുവാക്കളെയാണ് നിരീക്ഷണത്തിന് നിയോഗിക്കുന്നത്.  ശീട്ടുകളിസംഘത്തെക്കുറിച്ച്  പരാതി ലഭിച്ചതിനത്തെുട൪ന്നാണ് കഴിഞ്ഞ ദിവസം രാത്രി റെയ്ഡ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.