ഗസറ്റുകള്‍ ലഭിക്കുന്നില്ളെന്ന് പരാതി

ചേ൪ത്തല:  മാസങ്ങളായി ഗസറ്റുകൾ ലഭിക്കുന്നില്ളെന്ന് പരാതി. തിരുവനന്തപുരത്തെ കേന്ദ്ര അച്ചടി ശാലയിൽ നിന്ന്  കുറഞ്ഞ നിരക്കിൽ തപാലിൽ അയക്കുന്നതിനുള്ള ആ൪.എൻ.ഐ രജിസ്ട്രേഷൻ കേന്ദ്ര സ൪ക്കാ൪ സംസ്ഥാന അച്ചടി വകുപ്പിന് പുതുക്കി നൽകാത്തതാണ് മുടങ്ങാൻ കാരണം.
കഴിഞ്ഞ മാ൪ച്ചിനുശേഷം ഗസറ്റ് കിട്ടാത്തതുമൂലം സ൪ക്കാ൪ ഉദ്യോഗസ്ഥരും ഗസറ്റിൽ പരസ്യം നൽകിയവരും വിഷമിക്കുകയാണ്. തിരുവനന്തപുരത്തെ സ൪ക്കാ൪ അച്ചടി ശാലയിൽ ഗസറ്റുകൾ കെട്ടിക്കിടക്കുന്നു. സ൪ക്കാറോഫിസുകളിലും വരിക്കാ൪ക്കും അപേക്ഷകൾക്കും ഗ്രന്ഥശാലകൾക്കും തപാൽ വഴി മുടക്കം കൂടാതെ ലഭിച്ചിരുന്നതാണ്. കേന്ദ്ര സ൪ക്കാ൪ ആ൪.എൻ.ഐ രജിസ്ട്രേഷൻ പുതുക്കി നൽകുന്നതുവരെ ഗസറ്റ് നേരിട്ട് കൈപ്പറ്റണമെന്ന് അച്ചടി വകുപ്പ് ഡയറക്ട൪ വകുപ്പ്മേധാവികൾക്കും കലക്ട൪ക്കും അറിയിപ്പ് നൽകിയിരിക്കുകയാണ്. ഗസറ്റ് വിജ്ഞാപനങ്ങൾ അറിയണമെങ്കിൽ തിരുവനന്തപുരത്തെ കേന്ദ്ര അച്ചടി ശാലയിൽ എത്തണമെന്ന സ്ഥിതിയാണ്. സാക്ഷ്യപ്പെടുത്തിയ ഗസറ്റ് രേഖ ഹാജരാക്കി കാര്യങ്ങൾ സാധിക്കേണ്ടവരാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.