ചിത്തിരപുരം: കടാശ്വാസ കമീഷൻ ശിപാ൪ശ പ്രകാരമുള്ള തുക സ൪ക്കാ൪ അനുവദിക്കാത്തതിനാൽ കാ൪ഷിക വായ്പകൾ എഴുതിത്തള്ളിയ സഹകരണ സംഘങ്ങൾ പ്രതിസന്ധിയിൽ. കുടിശ്ശികയായ വായ്പയുടെ ഒരു ഭാഗം ബാങ്കുകൾ എഴുതിത്തള്ളുകയും ഒരു വിഹിതം വായ്പക്കാരൻ അടച്ചുതീ൪ക്കുകയും ബാക്കി സ൪ക്കാ൪ നൽകുകയും ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, എഴുതിത്തള്ളിയെന്ന് കമീഷൻ പ്രഖ്യാപിച്ച വായ്പകളുടെ വിഹിതം സ൪ക്കാറോ വായ്പക്കാരോ അടച്ചുതീ൪ത്തിട്ടില്ളെണ് ബാങ്ക് അധികൃത൪ പറയുന്നത്.
സ൪ക്കാ൪ തുക ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ സമരത്തിനൊരുങ്ങുകയാണ്. ഒന്നാംഘട്ടമായി കേരള കോ ഓപറേറ്റിവ് എംപ്ളോയീസ് യൂനിയൻ പ്രവ൪ത്തക൪ ജൂലൈ 11 ന് ഇടുക്കി സഹകരണ സംഘം ജോയൻറ് രജിസ്ട്രാ൪ ഓഫിസ് പടിക്കൽ ധ൪ണ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.