ശ്രീകണ്ഠപുരം: സ്കൂളിൻെറ വ്യാജ സ൪ട്ടിഫിക്കറ്റ് നി൪മിച്ച് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമ൪പ്പിച്ച വീട്ടമ്മ അറസ്റ്റിൽ. ഭ൪ത്താവിനെതിരെ കേസെടുത്തു. ഏരുവേശ്ശി മുയിപ്രയിലെ താമസക്കാരിയും ചെമ്പന്തൊട്ടി സ്വദേശിനിയുമായ റോസമ്മ മഠത്തിലിനെയാണ് (50) ശ്രീകണ്ഠപുരം എസ്.ഐ സി. ഷാജു അറസ്റ്റുചെയ്തത്.
മകൾ മോനിഷ മാത്യുവിൻെറ ജനന സ൪ട്ടിഫിക്കറ്റിൽ പിതാവിൻെറ പേര് തിരുത്തിക്കിട്ടുന്നതിന് ശ്രീകണ്ഠപുരം പഞ്ചായത്തിൽ റോസമ്മ നൽകിയ അപേക്ഷയോടൊപ്പമാണ് വ്യാജ സ൪ട്ടിഫിക്കറ്റ് ഹാജരാക്കിയത്. മോനിഷയുടെ ജനനസ൪ട്ടിഫിക്കറ്റിൽ പിതാവിൻെറ പേര് മാത്യു എന്നാണ് ഉണ്ടായിരുന്നത്. അത് മത്തായി ജോസഫ് എന്നാക്കി മാറ്റാൻ പഞ്ചായത്തിൽ നേരത്തേ അപേക്ഷ നൽകി ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി സ്കൂളിൻെറ സ൪ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. ഇതുപ്രകാരം പേര് മത്തായി ജോസഫ് എന്നാക്കി തിരുത്തി നൽകി. എന്നാൽ, കഴിഞ്ഞ 14ന് മത്തായി ജോസഫ് എന്ന പേരുമാറ്റി മത്തായി എന്നാക്കിത്തരണമെന്ന് കാണിച്ച് ഭാര്യ റോസമ്മ വീണ്ടും ശ്രീകണ്ഠപുരം പഞ്ചായത്തിൽ അപേക്ഷ നൽകി.
സംശയം തോന്നിയ സെക്രട്ടറി മത്തായി ജോസഫിൻെറ സ്കൂൾ സ൪ട്ടിഫിക്കറ്റ് പരിശോധിച്ചു. ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി സ്കൂളിൻെറ പേരിൽ ഹാജരാക്കിയ സ൪ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സൂചന ലഭിച്ചു. തുട൪ന്ന് പഞ്ചായത്ത് സെക്രട്ടറി കെ.വി. ഹരിദാസ് പൊലീസിൽ പരാതി നൽകി. ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് സ്കൂളിൻെറ പേരിൽ ഹാജരാക്കിയത് വ്യാജ സ൪ട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞത്. റോസമ്മയുടെ വീട്ടിൽനിന്ന് സ്കൂളിൻെറ പേരിലുണ്ടാക്കിയ മൂന്ന് വ്യാജ സീലുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പാസ്പോ൪ട്ട് അപേക്ഷ നൽകാൻ വേണ്ടിയാണ് വ്യാജ സീലുകൾ ഉപയോഗിച്ച് സ്കൂൾ സ൪ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നാണ് റോസമ്മയുടെ മൊഴി. വ്യാജ ഇടപാടിനെ താൻ എതി൪ത്തിരുന്നതായി റോസമ്മയുടെ ഭ൪ത്താവ് മത്തായി പറഞ്ഞു. നാലാം ക്ളാസ് വിദ്യാഭ്യാസമുള്ള റോസമ്മ ഒറ്റക്ക് ഇത്തരം നടപടിയിൽ ഏ൪പ്പെടില്ളെന്നും പിന്നിൽ ഏതോ സംഘങ്ങളുണ്ടെന്നുമാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.