കൊല്ലം: എസ്.ഐ.ഒ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പസ് മെംബ൪ഷിപ് കാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കരിക്കോട് ടി.കെ.എം ആ൪ട്സ് ആൻഡ് സയൻസ് കോളജിന് മുന്നിൽ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാ൪, ടി.കെ.എം കോളജിലെ വിദ്യാ൪ഥിനി ലുബൈനക്ക് മെംബ൪ഷിപ് കൂപ്പൺ നൽകി നി൪വഹിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡൻറ് എ. ഫാസിൽ അധ്യക്ഷത വഹിച്ചു. ടി.കെ.എം കോളജ് യൂനിറ്റ് പ്രസിഡൻറ് അജ്മൽ സംസാരിച്ചു.
ജില്ലാ സെക്രട്ടറി മുഹമ്മദ് മുന്നാസ്, എസ്.എം. മുഖ്താ൪, അഹമ്മദ് യാസി൪, നബീൽ എ. വാഹിദ്, അസ്ലം അലി, ജാഫ൪, അനസ് കരുകോൺ, അസ്ലം അഞ്ചൽ, ഫിറോസ്, അഫ്സൽ പത്തനാപുരം, നബീഹ്, ഉനൈസ്, ഫയാദ്, അസ്ഹ൪ ഹാറൂൺ, നബീൽ അഹമ്മദ് കബീ൪, ഷെബിൻ തുടങ്ങിയവ൪ സംബന്ധിച്ചു. ജില്ലാ കാമ്പസ് സെക്രട്ടറി ആരിഫ് ഹിഷാം സ്വാഗതവും ടി.കെ.എം കോളജ് യൂനിറ്റ് സെക്രട്ടറി എസ്. സഹ്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.